കാ​ഷ്മീ​രി​ലെ സ്കൂ​ൾ കു​ട്ടി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്നു യു​എ​ന്നി​നോ​ട് മ​ലാ​ല
Sunday, September 15, 2019 4:17 AM IST
ക​റാ​ച്ചി: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി നോ​ബേ​ൽ ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സാ​യി. കാ​ഷ്മീ​രി​ലെ സ്കൂ​ൾ കു​ട്ടി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മ​ലാ​ല യു​എ​ന്നി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സ്കൂ​ളി​ൽ പോ​കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ഷ്ട്ര​ത്ത​ല​വന്മാ​രോ​ടും മ​റ്റ് ലോ​ക​നേ​താ​ക്ക​ളോ​ടു​മാ​ണ് മ​ലാ​ല അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ത​ട​വി​ലാ​ക്ക​പ്പെ​ട്ട 4,000 പേ​രെ​ക്കു​റി​ച്ച് ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. 40 ദി​വ​സ​മാ​യി സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ളെ​ക്കു​റി​ച്ചും വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കു​റി​ച്ചും ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും മ​ലാ​ല ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കാ​ഷ്മീ​ർ ജ​ന​ത പു​റം​ലോ​ക​ത്ത് നി​ന്ന് ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ഷ്മീ​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ലാ​ല ലോ​ക​നേ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.