നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ പി​ഴ​പ്പേ​ടി​യി​ൽ; ട്ര​ക്ക് ഉ​ട​മ​യ്ക്ക് പി​ഴ ഒ​രു ല​ക്ഷം
Wednesday, September 11, 2019 12:13 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ പി​ഴ​പ്പേ​ടി​യി​ൽ. നി​യ​മം തെ​റ്റി​ച്ചാ​ൽ‌ പി​ഴ​യാ​യി ല​ക്ഷ​ങ്ങ​ൾ‌ ന​ൽ​കേ​ണ്ടി​വ​ന്നേ​ക്കാം. രാ​ജ​സ്ഥാ​നി​ലെ ട്ര​ക്ക് ഡ്രൈ​വ​ർ​ക്കാ​ണ് ആ​ദ്യ​മാ​യി ഈ ​"ലോ​ട്ട​റി'​യ​ടി​ച്ച​ത്. അ​മി​ത​ഭാ​രം ക​യ​റ്റി​യ​തി​ന് ഭ​ഗ​വാ​ൻ റാ​മി​ന് പു​തി​യ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച പി​ഴ 1,41,000 രൂ​പ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച ര​സീ​ത് ഉ​ൾ​പ്പെ​ടെ എ​എ​ൻ​ഐ ആ​ണ് ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ​ത​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഒ​ഡീ​ഷ​യി​ല്‍ ഒ​രു ട്ര​ക്ക് ഉ​ട​മ​യ്ക്കും സ​മാ​ന അ​വ​സ്ഥ​യു​ണ്ടാ​യി. ട്രാ​ഫി​ക് നി​യ​മം തെ​റ്റി​ച്ച​തി​ന് 80,000 രൂ​പ​യാ​ണ് പി​ഴ​യാ​യി അ​ട​യ്ക്കേ​ണ്ടി​വ​ന്ന​ത്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഡ്രൈ​വ​ര്‍​ക്ക് വാ​ഹ​നം ന​ല്‍​കി​യ​തി​ന് 5000 രൂ​പ, ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 5000 അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ലോ​ഡ് ക​യ​റ്റി​യ​തി​ന് 56000 രൂ​പ അ​ങ്ങ​നെ ആ​കെ 86,500 രൂ​പ. ഇ​ത് പി​ന്നീ​ട് 75,000 രൂ​പ​യാ​യി കു​റ​ച്ച് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.