യോ​ഗി മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു; 18 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Wednesday, August 21, 2019 11:15 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു. 18 മ​ന്ത്രി​മാ​ർ പു​തി​യ​താ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ര​ണ്ട​ര വ​ർ​ഷ​മാ​യ യോ​ഗി മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ പു​നഃ​സം​ഘ​ട​ന​യാ​ണി​ത്. ബു​ധ​നാ​ഴ്ച രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു മ​ന്ത്രി​മാ​ർ​ക്ക് കാ​ബി​ന​റ്റ് പ​ദ​വി​യും ന​ൽ​കി.

ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്നാ ദ​ളി(​എ​സ്)​ന്‍റെ പ്ര​തി​നി​ധി​ക​ളി​ൽ ആ​രെ​യും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. രാം ​ന​രേ​ഷ് അ​ഹ്നി​ഹോ​ത്രി, ക​മ​ൽ റാ​ണു വ​രു​ൺ എ​ന്നീ പു​തു​മു​ഖ​ങ്ങ​ൾ​ക്കു കാ​ബി​ന​റ്റ് പ​ദ​വി ല​ഭി​ച്ചു. മ​ഹേ​ന്ദ്ര സിം​ഗ്, സു​രേ​ഷ് റാ​ണ, ഭൂ​പേ​ന്ദ്ര സിം​ഗ് ചൗ​ധ​രി, അ​നി​ൽ രാ​ജ്ഭ​ർ എ​ന്നീ സ​ഹ​മ​ന്ത്രി​മാ​രെ കാ​ബി​ന​റ്റ് പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.