ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സ​ഹോ​ദ​ര​നും വെ​ടി​യേ​റ്റു മ​രി​ച്ചു
Sunday, August 18, 2019 9:25 PM IST
സ​ഹാ​ര​ൻ​പു​ർ‌: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​ര​ൻ​പു​ർ ജി​ല്ല​യി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സ​ഹോ​ദ​ര​നും വെ​ടി​യേ​റ്റു മ​രി​ച്ചു. ഞാ​യ​റാ​ഴ്ച സ​ഹാ​ര​ൻ​പു​രി​ലെ മ​ധോ​ന​ഗ​റി​ലാ​യ​രു​ന്നു സം​ഭ​വം. ഹി​ന്ദി ദി​ന​പ​ത്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ശി​ഷും സ​ഹോ​ദ​ര​ൻ അ​ശു​തോ​ഷു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ശു​വി​ന്‍റെ ചാ​ണ​കം ഇ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത​ടു​ത്ത വീ​ട്ടു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ലും വെ​ടി​വ​യ്പി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ മൂ​ന്നം​ഗ സം​ഘം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ശി​ഷി​നെ​യും സ​ഹോ​ദ​ര​ന്‍ അ​ശു​തോ​ഷി​നെ​യും വെ​ടി​വ​യ്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ആ​ശി​ഷ് ആ​ശു​പ​ത്രി​യി​ലും അ​ശു​തോ​ഷ് ത​ല്‍​ക്ഷ​ണ​വും മ​രി​ച്ചു. ആ​ശി​ഷി​ന്‍റെ ആ​റ് മാ​സം ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​ക്കും അ​ക്ര​മ​ത്തി​ല്‍ പ​രു​ക്കേ​റ്റു. പ്ര​തി​ക​ളാ​യ മ​ദ്യ​വ്യ​വ​സാ​യം ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന് അ​ശു​തോ​ഷി​ന്‍റെ കു​ടും​ബം പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.