തോ​ൽ​വി​ക്കു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യി​ല്ല; വാ​ർ​ത്ത​ക​ൾ ത​ള്ളി എം.​ബി. രാ​ജേ​ഷ്
Saturday, May 25, 2019 5:28 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ തോ​ൽ​വി​ക്കു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ൻ എം​പി എം.​ബി. രാ​ജേ​ഷ്. തോ​ൽ​വി​യി​ൽ ഗൂ​ഡാ​ലോ​ച​ന ഇ​ല്ലെ​ന്നും ചെ​ർ​പ്പു​ള​ശേ​രി പാ​ർ​ട്ടി ഓ​ഫീ​സ് സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണു പ​റ​ഞ്ഞ​തെ​ന്നും രാ​ജേ​ഷ് വി​ശ​ദീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും അ​ദ്ദേ​ഹം ത​ള്ളി.

പാ​ല​ക്കാ​ട്ടെ പ​രാ​ജ​യ​ത്തി​നു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന എ​ന്നാ​ണ് മി​ക്ക മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​ത​ല​ക്കെ​ട്ട് ഒ​റ്റ​നോ​ട്ട​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ വി​ശ​ക​ല​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​നി​യും ന​ട​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

തോ​ൽ​വി​ക്കു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യും ന​ട​ന്നി​ട്ടി​ല്ലെ​ന്ന അ​സ​ന്ദി​ഗ്ദ്ധ​മാ​യ മ​റു​പ​ടി മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​താ​ണ്. ചെ​ർ​പ്പു​ള​ശേ​രി പാ​ർ​ട്ടി ഓ​ഫീ​സ് സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നു പ​റ​ഞ്ഞു. ആ ​ഗൂ​ഡാ​ലോ​ച​ന​യി​ൽ ഒ​രു സ്വാ​ശ്ര​യ കോ​ള​ജ് ഉ​ട​മ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന കാ​ര്യം പ​റ​യു​ക​യും ചെ​യ്തെ​ന്നും രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.

എം.​ബി. രാ​ജേ​ഷ് തു​ട​ർ​ച്ച​യാ​യി ജ​യി​ച്ചു​വ​ന്ന പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ൻ 11637 വോ​ട്ടി​ന്‍റെ അ​ട്ടി​മ​റി ജ​യം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.