ബു​ർ​ഹാ​ൻ വാ​നി​യു​ടെ പി​ൻ​ഗാ​മി​യെ വീ​ഴ്ത്തി; പ്ര​തി​ഷേ​ധ​വു​മാ​യി ജ​നം തെ​രു​വി​ൽ
Friday, May 24, 2019 5:25 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ബു​ർ​ഹാ​ൻ വാ​നി​യു​ടെ പി​ൻ​ഗാ​മി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന സാ​ക്കി​ർ മൂ​സ​യു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ൾ. വ്യാ​ഴാ​ഴ്ച ത്രാ​ലി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സാ​ക്കി​ർ കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത്രാ​ലി​ലെ ദ​ദ്സ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​യ സാ​ക്കീ​റി​നെ സൈ​ന്യം വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രു ഭീ​ക​ര​ൻ കൂ​ടി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ കാ​ഷ്മീ​ർ ഡി​വി​ഷ​നി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും 24 ന് ​അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വാ​യി. പ്ര​തി​ഷേ​ധം ഭ​യ​ന്നാ​യി​രു​ന്നു സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചി​ട്ട​ത്.

ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​നു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ സാ​ക്കീ​ർ അ​ൻ​സാ​ർ ഗ​സ്വാ​ത് ഉ​ൽ ഹി​ന്ദി​നൊ​പ്പ​മാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്. ബു​ർ​ഹാ​ൻ വാ​നി​യു​ടെ അ​ടു​ത്ത അ​നു​യാ​യി ആ​യി​രു​ന്നു ഇ​യാ​ൾ. പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് സാ​ക്കീ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ എ​ത്തി​യ​ത്. സാ​ക്കീ​റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ത്രാ​ലി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്ര​തി​ഷേ​ധ​ക്കാ​ർ പ​ല​സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സി​ന് ക​ണ്ണീ​ർ വാ​ത​ക​വും പെ​ല്ല​റ്റ് തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നു. പ്ര​ദേ​ശ​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.