വേ​ണു​ഗോ​പാ​ൽ കോ​മാ​ളി, രാ​ഹു​ലി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ഷ​മം; പൊ​ട്ടി​ത്തെ​റി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ്
Tuesday, May 21, 2019 3:23 PM IST
ബം​ഗ​ളു​രു: ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് റോ​ഷ​ൻ ബെ​യ്ഗ് രം​ഗ​ത്തെ​ത്തി. വേ​ണു​ഗോ​പാ​ൽ കോ​മാ​ളി​യാ​ണെ​ന്നും ബെ​യ്ഗ് പ​റ​ഞ്ഞു.

ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ന് ഒ​രു സീ​റ്റു​പോ​ലും ന​ൽ​കി​യി​ല്ല. മു​സ്ലിം വി​ഭാ​ഗ​ത്തി​ന് ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. അ​വ​രെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു. അ​വ​ർ പൂ​ർ​ണ​മാ​യും ന​മ്മെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു- ബെ​യ്ഗ് പ​റ​ഞ്ഞു.

കെ.​സി. വേ​ണു​ഗോ​പാ​ൽ വെ​റും കോ​മാ​ളി​യാ​ണ്. ത​ന്‍റെ നേ​താ​വാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കാ​ര്യ​മോ​ർ​ക്കു​ന്പോ​ൾ വി​ഷ​മ​മു​ണ്ട്. വേ​ണു​ഗോ​പാ​ലി​നെ​പ്പോ​ലു​ള്ള കോ​മാ​ളി​യും, ധി​ക്കാ​രി​യാ​യ സി​ദ്ധ​രാ​മ​യ്യ​യും ഗു​ണ്ടു റാ​വു​വി​ന്‍റെ ഫ്ളോ​പ്പ് ഷോ​യും ചേ​രു​ന്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​തു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ബെ​യ്ഗ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​ക്കു​റി ബം​ഗ​ളു​രു സെ​ൻ​ട്ര​ലി​ൽ ബെ​യ്ഗ് സീ​റ്റി​നാ​യി ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​ക്ക് 25-21 സീ​റ്റാ​ണ് എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ക്കു​ന്ന​ത്. 28 സീ​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.