ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി
Tuesday, May 21, 2019 11:07 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ ശ്ര​ദ്ധാ​ഞ്ജ​ലി.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ മോ​ദി അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി രാ​ജ്യം ക​ണ്ട ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞ മോ​ദി ബൊ​ഫോ​ഴ്സ് കേ​സ് ഉ​യ​ർ​ത്തി​ക്കാ​ട്ടി വോ​ട്ട് തേ​ടാ​ൻ കോ​ണ്‍​ഗ്ര​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മോ​ദി​യു​ടെ വാ​ക്കു​ക​ൾ​ക്കെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നാ​കെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി. എ​ന്നാ​ൽ വീ​ണ്ടും ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ് മോ​ദി ചെ​യ്ത​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് രാ​ജീ​വി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ മോ​ദി അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.