ഫോ​ർ​മു​ല വ​ണ്‍ ഇ​തി​ഹാ​സ താ​രം നി​ക്കി ലൗ​ഡ അ​ന്ത​രി​ച്ചു
Tuesday, May 21, 2019 9:37 AM IST
വി​യ​ന്ന: ഫോ​ർ​മു​ല വ​ണ്‍ ഇ​തി​ഹാ​സ താ​രം നി​ക്കി ലൗ​ഡ (70) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​സ്ട്രി​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​മാ​സം മു​ന്പ് ലൗ​ഡ ശ്വാ​സ​കോ​ശ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു.

ഫോ​ർ​മു​ല വ​ണ്‍ ഡ്രൈ​വ​ർ​മാ​രു​ടെ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പ് മൂ​ന്നു​വ​ട്ടം നേ​ടി​യ താ​ര​മാ​ണ് ലൗ​ഡ. 1975, 77 വ​ർ​ഷ​ങ്ങ​ളി​ൽ ഫെ​റാ​രി​ക്കൊ​പ്പ​വും 1984-ൽ ​മ​ക്ലാ​ര​നൊ​പ്പ​വു​മാ​യി​രു​ന്നു നേ​ട്ട​ങ്ങ​ൾ. 2012 മു​ത​ൽ മെ​ഴ്സി​ഡ​സി​ന്‍റെ നോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ർ​മാ​നാ​ണ് ലൗ​ഡ. ലൂ​യി​സ് ഹാ​മി​ൽ​ട്ട​ന്‍റെ ഫോ​ർ​മു​ല വ​ണ്‍ നേ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ൽ ലൗ​ഡ​യു​ടെ ഉ​പ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

1976 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ലൗ​ഡ അ​തി​ഭീ​ക​ര​മാ​യ രീ​തി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. സീ​സ​ണി​ൽ അ​ഞ്ചു റേ​സു​ക​ൾ ജ​യി​ച്ചു​നി​ൽ​ക്കെ ജ​ർ​മ​നി​യി​ലെ ന്യൂ​വ​ർ​ബ​ർ​ഗ്റിം​ഗി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​നം അ​ഗ്നി​ക്കി​ര​യാ​യി. ലൗ​ഡ​യ്ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. അ​ന്ന് വി​ഷ​ക​ര​മാ​യ പു​ക ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്വാ​സ​കോ​ശം ത​ക​രാ​റി​ലാ​ക്കി​യ​ത്.

അ​ന്ന് മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ​നി​ന്നു ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട ലൗ​ഡ, വീ​ണ്ടും ട്രാ​ക്കി​ൽ എ​ത്തി കാ​യി​ക പ്രേ​മി​ക​ളെ ഞെ​ട്ടി​ച്ചു. ഫെ​റാ​രി​ക്കാ​യും മ​ക്ലാ​ര​നാ​യും കി​രീ​ട​ങ്ങ​ൾ നേ​ടി​യ ഏ​ക ഡ്രൈ​വ​ർ കൂ​ടി​ലാ​ണ് ലൗ​ഡ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.