നി​ർ​ഭ​യ​മാ​യി വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്ക​ണം: യെ​ച്ചൂ​രി തെ​ര. ക​മ്മീ​ഷ​നെ ക​ണ്ടു
Saturday, May 18, 2019 3:01 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലെ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളു​മാ​യ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ഭ​യ​മാ​യി വോ​ട്ടു ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം തെ​ര. ക​മ്മീ​ഷ​നെ ക​ണ്ട​ത്.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലെ​ല്ലാം വ്യാ​പ​ക അ​ക്ര​മ​മാ​ണ് ബം​ഗാ​ളി​ൽ അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് തെ​ര. ക​മ്മീ​ഷ​ന് യെ​ച്ചൂ​രി പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഏ​ഴാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ വോ​ട്ടെ​ടു​പ്പ് ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ക്കു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഒ​ന്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര​സ്യ പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ അ​വ​സാ​നി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന തൃ​ണ​മൂ​ല്‍ ‍- ബി​ജെ​പി ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.