രോ​ഹി​ത് തി​വാ​രി​യു​ടെ കൊ​ല​പാ​ത​കം: ക്രൈം​ബ്രാ​ഞ്ച് ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്തു
Saturday, April 20, 2019 2:55 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന എ​ൻ.​ഡി തി​വാ​രി​യു​ടെ മ​ക​ൻ രോ​ഹി​ത് ശേ​ഖ​ർ തി​വാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​പൂ​ർ​വ​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. സൗ​ത്ത് ഡ​ൽ​ഹി ഡി​ഫ​ൻ​സ് കോ​ള​നി​യി​ലെ രോ​ഹി​തി​ന്‍റെ വീ​ട്ടി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ​ ദി​വ​സം ക്രൈംബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം ശ​നി​യാ​ഴ്ച വീ​ണ്ടും അ​പൂ​ർ​വ​യെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​മ​സി​യാ​തെ ഫോ​റ​ൻ​സി​ക് സം​ഘ​വും രോ​ഹി​തി​ന്‍റെ വീ​ട്ടി​ലെ​ത്തും.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് നാ​ൽ​പ​തു​കാ​ര​നാ​യ രോ​ഹി​ത് തി​വാ​രി കൊ​ല്ല​പ്പെ​ട്ട​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു​ള്ള മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം. എ​ന്നാ​ൽ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്ത​ലാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. ത​ല​യ​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

ഏ​പ്രി​ൽ 12ന് ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​യ രോ​ഹി​ത് തി​വാ​രി ഏ​പ്രി​ൽ 15 ന് ​രാ​ത്രി​യി​ലാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ഭി​ത്തി​യി​ൽ പി​ടി​ച്ച് ന​ട​ന്നു​നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

രോ​ഹി​തി​ന് അ​സു​ഖ​മാ​ണെ​ന്നും മൂ​ക്കി​ൽ​നി​ന്നും ര​ക്തം വ​രു​ന്ന​താ​യും അ​റി​യി​ച്ച് മാ​ക്സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​മ്മ ഉ​ജ്ജ്വ​ല തി​വാ​രി​ക്ക് തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ട്ടി​ൽ​നി​ന്നും ഫോ​ൺ വി​ളി​യെ​ത്തി. അ​വ​ർ ഉ​ട​ൻ​ത​ന്നെ ആം​ബു​ല​ൻ​സു​മാ​യി എ​ത്തി മ​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉ​ജ്ജ്വ​ല തി​വാ​രി​യെ ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ അ​പൂ​ർ​വ​യും രോ​ഹി​തി​ന്‍റെ ബ​ന്ധു സി​ദ്ധാ​ർ​ഥ​യും വീ​ട്ടു​ജോ​ലി​ക്കാ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.