ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷം; ഇ​ന്ത്യ​ക്കാ​ര്‍ ഉ​ട​ന്‍ ട്രി​പ്പോ​ളി വി​ട​ണ​മെ​ന്ന് കേ​ന്ദ്രം
Friday, April 19, 2019 11:21 PM IST
ന്യൂ​ഡ​ല്‍​ഹി: ലി​ബി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ട്രി​പ്പോ​ളി​യി​ല്‍ നി​ന്ന് ഇ​ന്ത്യ​ക്കാ​ര്‍ ഉ​ട​ന്‍ മ​ട​ങ്ങ​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

നി​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഉ​ട​ന്‍ ട്രി​പ്പോ​ളി വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക. അ​വ​രെ പി​ന്നീ​ട് ഒ​ഴി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും സു​ഷ​മാ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ലി​ബി​യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ട്രി​പ്പോ​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ന്‍ വി​മ​ത ഗ്രൂ​പ്പു​ക​ള്‍ ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യാ​യി ശ്ര​മി​ക്കു​ന്ന​ത് വ്യാ​പ​ക സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

500 ഓ​ളം ഇ​ന്ത്യ​ക്കാ​ര്‍ ട്രി​പ്പോ​ളി​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കൂ​ടു​ത​ല്‍ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് അ​തി​വേ​ഗം നീ​ങ്ങു​ക​യാ​ണ് ട്രി​പ്പോ​ളി​യെ​ന്നും നി​ല​വി​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും സു​ഷ​മാ സ്വ​രാ​ജ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.