സ്ത്രീയെ ശ്രവിക്കാത്ത പീലാത്തോസും പ്രകൃതിയെ ഗൗനിക്കാത്ത പത്രോസും
Friday, April 19, 2019 9:36 AM IST
ബി​​​​​​ഷ​​​​​​പ് ജോ​​​​​​സ​​​​​​ഫ് ക​​​​​​ല്ല​​​​​​റ​​​​​​ങ്ങാ​​​​​​ട്ട്

ദുഃ​​​​​​ഖ​​​​​​വെ​​​​​​ള്ളി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ചി​​​​​​ന്തി​​​​​​ക്കാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്ന ര​​​​​​ണ്ടു തി​​​​​​രു​​​​​​വ​​​​​​ച​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ഓ​​​​​​ർ​​​​​​മ​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലാ​​​​​​ണ് ഈ ​​​​​​ലേ​​​​​​ഖ​​​​​​ന ല​​​​​​ക്ഷ്യം. ഒ​​​​​​ന്നാ​​​​​​മ​​​​​​ത്തേ​​​​​​ത് മ​​​​​​ത്താ: 27: 19 “ആ ​​​​​​നീ​​​​​​തി​​​​​​മാ​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​രു​​​​​​ത്: അ​​​​​​വ​​​​​​ൻ മൂ​​​​​​ലം സ്വ​​​​​​പ്ന​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്നു ഞാ​​​​​​ൻ വ​​​​​​ള​​​​​​രെ​​​​​​യേ​​​​​​റെ വി​​​​​​ഷ​​​​​​മി​​​​​​ച്ചു”. ഇ​​​​​​ത് ഒ​​​​​​രു സ്ത്രീ​​​​​​യു​​​​​​ടെ ശ​​​​​​ബ്ദ​​​​​​മാ​​​​​​ണ്. ക്ളാ​​​​​​വ്ദി​​​​​​യ പ്രോ​​​​​ക്ലി​​​​​സ് (Claudia Procles) എ​​​​​​ന്നു ച​​​​​​രി​​​​​​ത്രം ഇ​​​​​​വ​​​​​​ളു​​​​​​ടെ പേ​​​​​​രു തി​​​​​​ട്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു.

വി​​​​​​ധി​​​​​വാ​​​​​​ച​​​​​​കം പ​​​​​​റ​​​​​​യാ​​​​​​ൻ ന്യാ​​​​​​യ​​​​​പീ​​​​​​ഠ​​​​​​ത്തി​​​​​​ൽ ഇ​​​​​​രി​​​​​​ക്കു​​​​​​ന്ന ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​നോ​​​​​​ട് ഈ​​​​​​ശോ​​​​​​യു​​​​​​ടെ സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​ത​​​​​​യും നി​​​​​​ഷ്ക​​​​​​ള​​​​​​ങ്ക​​​​​​ത​​​​​​യും പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​ണു ല​​​​​​ക്ഷ്യം. “അ​​​​​​വ​​​​​​ൻ ന്യാ​​​​​​യാ​​​​​​സ​​​​​​ന​​​​​​ത്തി​​​​​​ൽ ഉ​​​​​​പ​​​​​​വി​​​​​​ഷ്ഠ​​​​​​നാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ അ​​​​​​വ​​​​​​ന്‍റെ ഭാ​​​​​​ര്യ അ​​​​​​വ​​​​​​ന്‍റെ അ​​​​​​ടു​​​​​​ത്തേ​​​​​​ക്ക് ആ​​​​​​ള​​​​​​യ​​​​​​ച്ച് അ​​​​​​റി​​​​​​യി​​​​​​ച്ചു”. പൗ​​​​​​ലോ​​​​​​സി​​​​​​ന്‍റെ സ​​​​​​ഹ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​യ ക്ളാ​​​​​​വ്ദി​​​​​​യ ഈ ​​​​​​സ്ത്രീ​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നും ക​​​​​​ണ​​​​​​ക്കാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. (2 തി​​​​​​മോ 4:21)

1. ​സ്​​​​​​ത്രീ​​​​​​ക​​​​​​ളു​​​​​​ടെ ശ​​​​​​ബ്ദം ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ണം

ഈ​​​​​​ശോ​​​​​​യു​​​​​​ടെ വി​​​​​​ചാ​​​​​​ര​​​​​​ണ​​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ഈ​​​​​​ശോ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി ശ​​​​​​ബ്ദ​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ ഏ​​​​​​ക സ്ത്രീ ​​​​​​ഇ​​​​​​വ​​​​​​ളാ​​​​​​ണ്. ത​​​​​ന്മൂ​​​​​​ലം ഏ​​​​​​റെ പ്ര​​​​​​ാധാ​​​​​​ന്യ​​​​​​മ​​​​​​ർ​​​​​​ഹി​​​​​​ക്കു​​​​​​ന്ന വ്യ​​​​​​ക്തി​​​​​​യാ​​​​​​ണ് ക്ളാ​​​​​​വ്ദി​​​​​​യ. ഒ​​​​​​രു യ​​​​​​ഹൂ​​​​​​ദ വ​​​​​​നി​​​​​​ത​​​​​​യാ​​​​​​ണ് ഇ​​​​​​വ​​​​​​ൾ എ​​​​​​ന്നു ക​​​​​​രു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ന്നു. പെ​​​​​​സ​​​​​​ഹാ​​​​​​യു​​​​​​ടെ ത​​​​​​ലേ​​​​​​ദി​​​​​​വ​​​​​​സം വൈ​​​​​​കി​​​​​​ട്ട്, നി​​​​​​സാ​​​​​​ൻ മാ​​​​​​സം 13 ന് ​​​​​​വീ​​​​​​ട് പൂ​​​​​​ർ​​​​​ണ​​​​​മാ​​​​​​യും ക​​​​​​ഴു​​​​​​കി വൃ​​​​​​ത്തി​​​​​​യാ​​​​​​ക്കും. പു​​​​​​ളി​​​​​​പ്പു​​​​​​ള്ള അ​​​​​​പ്പ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു ത​​​​​​രി​​​​​​പോ​​​​​​ലും ആ ​​​​​​വീ​​​​​​ട്ടി​​​​​​ൽ അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ക്ക​​​​​​രു​​​​​​ത്. കാ​​​​​​ര​​​​​​ണം, പൂ​​​​​​ർ​​​​​ണ​​​​​​മാ​​​​​​യും പു​​​​​​ളി​​​​​​പ്പി​​​​​​ല്ലാ​​​​​​ത്ത അ​​​​​​പ്പം​​​​​​കൊ​​​​​​ണ്ടു​​​​​​വേ​​​​​​ണം പെ​​​​​​സ​​​​​​ഹാ ഭ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ. പു​​​​​​ളി​​​​​​പ്പ് അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യാ​​​​​​ണ്, ചീ​​​​​​യ​​​​​​ലാ​​​​​​ണ്, ദോ​​​​​​ഷ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ജീ​​​​​​വി​​​​​​ത​​​​​​മാ​​​​​​ണ്.

വി​​​​​ശു​​​​​ദ്ധ ​പൗ​​​​​​ലോ​​​​​​സ് പ​​​​​​റ​​​​​​യു​​​​​​ന്നു: “നി​​​​​​ങ്ങ​​​​​​ൾ പു​​​​​​ളി​​​​​​പ്പി​​​​​​ല്ലാ​​​​​​ത്ത പു​​​​​​തി​​​​​​യ മാ​​​​​​വ് ആ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ന് പ​​​​​​ഴ​​​​​​യ​ പു​​​​​​ളി​​​​​​പ്പ് നീ​​​​​​ക്കി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​വി​​​​​​ൻ. നി​​​​​​ങ്ങ​​​​​​ൾ പു​​​​​​ളി​​​​​​പ്പി​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​ർ ആ​​​​​​കേ​​​​​​ണ്ട​​​​​​വ​​​​​​രാ​​​​​​ണ​​​​​​ല്ലോ” (1 കോ​​​​​​റി 5:7-8). ന​​​​​​മ്മ​​​​​​ൾ ന​​​​​​മ്മു​​​​​​ടെ ആ​​​​​​ന്ത​​​​​​ര​​​​​​ഭ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ, ഹൃ​​​​​​ദ​​​​​​യ​​​​​​ങ്ങ​​​​​​ൾ ക​​​​​​ഴു​​​​​​കി വൃ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​നു​​​​​​ള്ള സ​​​​​​മ​​​​​​യ​​​​​​മാ​​​​​​ണ് പെ​​​​​​സ​​​​​​ഹാ​​​​​​യും ദുഃ​​​​​​ഖ​​​​​​വെ​​​​​​ള്ളി​​​​​​യും. ഒ​​​​​​രു New lump (​പു​​​​​​തി​​​​​​യ പി​​​​​​ണ്ഡം) ആ​​​​​​കേ​​​​​​ണ്ട​​​​​​തി​​​​​​നാ​​​​​​ണി​​​​​​ത്.

പീ​​​​​​ലാ​​​​​​ത്തോ​​​​​​സി​​​​​​ന്‍റെ ഹൃ​​​​​​ദ​​​​​​യം ക​​​​​​ഴു​​​​​​കി വെ​​​​​​ടി​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ഭാ​​​​​​ര്യ പ​​​​​​രി​​​​​​ശ്ര​​​​​​മി​​​​​​ച്ചു. ഈ​​​​​​ശോ​​​​​​യെ മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു വി​​​​​​ധി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​നെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ച്ചു. ഈ ​​​​​​സ്ത്രീ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ ഈ​​​​​​ശോ​​​​​​യെ സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു. സ​​​​​​ത്യ​​​​​​വാ​​​​​​നും നി​​​​​​ഷ്ക​​​​​​ള​​​​​​ങ്ക​​​​​​നു​​​​​​മാ​​​​​​ണെ​​​​​​ന്നു ബോ​​​​​​ധ്യ​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു. പ​​​​​​ക്ഷേ പീ​​​​​​ലാ​​​​​​ത്തോ​​​​​​സ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത​​​​​​ത് സാ​​​​​​ത്താ​​​​​​നെ​​​​​​യാ​​​​​​ണ്. ഈ​​​​​​ശോ​​​​​​യെ വ​​​​​​ധി​​​​​​ക്ക​​​​​​രു​​​​​​ത് എ​​​​​​ന്ന​​​​​​തു ക്ളാ​​​​​​വ്ദി​​​​​​യാ​​​​​​യു​​​​​​ടെ സ്വ​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ക്രി​​​​​​സ്തീ​​​​​​യ​​​​​​ത​​​​​​യു​​​​​​ടെ ആ​​​​​​രം​​​​​​ഭ​​​​​​കാ​​​​​​ലം മു​​​​​​ത​​​​​​ൽ ഈ​​​​​​ശോ​​​​​​യു​​​​​​ടെ സ്വ​​​​​​രം കേ​​​​​​ൾ​​​​​​പ്പി​​​​​​ച്ച​​​​​​ത് ഒ​​​​​​രു​​​​​പ​​​​​​റ്റം സ്ത്രീ​​​​​​ക​​​​​​ളാ​​​​​​ണ്. എ​​​​​​ല്ലാ വി​​​​​​ശു​​​​​​ദ്ധ സ്ത്രീ​​​​​​ക​​​​​​ളും ര​​​​​​ക്ത​​​​​​സാ​​​​​​ക്ഷി​​​​​​ക​​​​​​ളും ഏ​​​​​​ക​​​​​​സ്ത​​​​​​രും ഒ​​​​​​ട്ട​​​​​​ന​​​​​​വ​​​​​​ധി വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​രും ഈ ​​​​​​സ്വ​​​​​​ര​​​​​​മാ​​​​​​ണ് കേ​​​​​​ൾ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

വീ​​​​​​ട്ടി​​​​​​ൽ നി​​​​​​ന്ന് ഈ​​​​​​ശോ​​​​​​യെ ഇ​​​​​​റ​​​​​​ക്കി​​​​​​വി​​​​​​ട​​​​​​രു​​​​​​ത് എ​​​​​​ന്ന​​​​​​ത് എ​​​​​​ല്ലാ മാ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​ണ്. ഇ​​​​​​ന്ന് ഈ ​​​​​​സ്വ​​​​​​രം വേ​​​​​​ണ്ട​​​​​​ത്ര കേ​​​​​​ൾ​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​തെ പോ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​രു​​​​​​ടെ സ്വ​​​​​​രം ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ന്ന ഓ​​​​​​രോ വീ​​​​​​ടും ഈ​​​​​​ശോ​​​​​​യി​​​​​​ൽ നി​​​​​​ന്ന് അ​​​​​​ക​​​​​​ലു​​​​​​ക​​​​​​യാ​​​​​​ണ്. ഈ​​​​​​ശോ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് വീ​​​​​​ട്ടി​​​​​​നു​​​​​​ള്ളി​​​​​​ൽ വ​​​​​​ച്ച് എ​​​​​​തി​​​​​​ർ​​​​​​ത്ത് സം​​​​​​സാ​​​​​​രി​​​​​​ക്ക​​​​​​രു​​​​​​ത് എ​​​​​​ന്ന് എ​​​​​​ല്ലാ അ​​​​​​മ്മ​​​​​​മാ​​​​​​രും പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

അമ്മ എന്ന ആത്മീയ ശക്തി

ഒ​​​​​​രു വീ​​​​​​ട്ടി​​​​​​ലെ ആ​​​​​​ത്മീ​​​​​​യ ശ​​​​​​ക്തി​​​​​​യാ​​​​​​ണ് അ​​​​​​മ്മ. അ​​​​​​മ്മ​​​​​​യു​​​​​​ടെ വി​​​​​​ശ്വാ​​​​​​സ​​​​​​മാ​​​​​​ണു വീ​​​​​​ട്ടി​​​​​​ൽ ജ്വ​​​​​​ലി​​​​​​ച്ചു​​​​​നി​​​​​​ല്ക്കു​​​​​​ന്ന​​​​​​ത്. സ്ത്രീ​​​​​​യാ​​​​​​ണു വി​​​​​​ള​​​​​​ക്കും പ്ര​​​​​​കാ​​​​​​ശ​​​​​​വും. വീ​​​​​​ട്ടി​​​​​​നു​​​​​​ള്ളി​​​​​​ൽ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും സ്നേ​​​​​​ഹ​​​​​​വും ചൂ​​​​​​ടും അ​​​​​​ന്ന​​​​​​വും ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത് അ​​​​​​മ്മ​​​​​​യാ​​​​​​ണ്. കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ വെ​​​​​​ട്ടി​​​​​ ഒ​​​​​​രു​​​​​​ക്കി കൂ​​​​​​ടു​​​​​​ത​​​​​​ൽ ഫ​​​​​​ലം പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ക്കാ​​​​​​ൻ​​​​​​ത​​​​​​ക്ക​ മു​​​​​​ള​​​​​​ക​​​​​​ൾ നാ​​​​​​ന്പെ​​​​​​ടു​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​മ്മ​​​​​​യാ​​​​​​ണ്. ത​​​​​​ളി​​​​​​രി​​​​​​ട്ടു നി​​​​​​ല്ക്കു​​​​​​ന്ന വൃ​​​​​​ക്ഷം പോ​​​​​​ലെ ആ​​​​​​വ​​​​​​ണം ഓ​​​​​​രോ കു​​​​​​ടും​​​​​​ബ​​​​​​വും. ക്ളാ​​​​​​വ്ദി​​​​​​യ പ​​​​​​റ​​​​​​ഞ്ഞ​​​​​​തു​​​​​​പോ​​​​​​ലെ അ​​​​​​നീ​​​​​​തി​​​​​​യു​​​​​​ടെ മാ​​​​​​ർ​​​​​​ഗ​​​​​​ത്തി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന് ഭ​​​​​​ർ​​​​​​ത്ത​​​​​​ാക്ക​​​​​ന്മാ​​​​​രേ​​​​​​യും മ​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് വീ​​​​​​ട്ട​​​​​​മ്മ​​​​​​മാ​​​​​​രാ​​​​​​ണ്.
ഈ​​​​​​ശോ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​യാ​​​​​​ൻ മ​​​​​​ടി​​​​​​ക്കു​​​​​​ന്ന ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​ർ​​​​​​ക്ക​​​​​​മു​​​​​​ള്ള തി​​​​​​രു​​​​​​ത്ത​​​​​​ലാ​​​​​​ണ് ക്ളാ​​​​​​വ്ദി​​​​​​യാ കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ്ര​​​​​​ഭാ 1: 14 “മാ​​​​​​തൃ​​​​​​ഗ​​​​​​ർ​​​​​​ഭ​​​​​​ത്തി​​​​​​ൽ വി​​​​​​ശ്വാ​​​​​​സി ഉ​​​​​​രു​​​​​​വാ​​​​​​കു​​​​​​ന്നു. ഒ​​​​​​രു​​​​​​വ​​​​​​ൻ വി​​​​​​ശ്വാ​​​​​​സി​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത് അ​​​​​​മ്മ​​​​​​യു​​​​​​ടെ ഉ​​​​​​ദ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ച്ചു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്. ഉ​​​​​​ദ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ച്ചു കു​​​​​​ട്ടി അ​​​​​​മ്മ​​​​​​യു​​​​​​ടെ ദൈ​​​​​​വ​​​​​​ത്തെ പ​​​​​​രി​​​​​​ച​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ഉ​​​​​​ദ​​​​​​ര​​​​​​സ്ഥ ശി​​​​​​ശു​​​​​​വി​​​​​​നു പോ​​​​​​ഷ​​​​​​കാ​​​​​​ഹ​​​​​​ാര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഒ​​​​​​പ്പം ദൈ​​​​​​വ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വും അ​​​​​​മ്മ ന​​​​​​ൽ​​​​​​കു​​​​​​ന്നു”. ഇ​​​​​​ത് ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​കാ​​​​​​ലം മു​​​​​​ഴു​​​​​​വ​​​​​​ൻ തു​​​​​​ട​​​​​​രു​​​​​​ന്ന ക​​​​​​ഥ​​​​​​യാ​​​​​​ണ്. പീ​​​​​​ലാ​​​​​​ത്തോ​​​​​​സി​​​​​​ന്‍റെ ഭാ​​​​​​ര്യ ഒ​​​​​​രു അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ത​​​​​​ത്ത്വ​​​​​​മാ​​​​​​ണ് ഓ​​​​​​ർ​​​​​മി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

ഈ​​​​​​ശോ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ നി​​​​​​ന്നു ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത് രാ​​​​​​ജ്യ​​​​​​ത്തു നി​​​​​​ന്നു സീ​​​​​​സ​​​​​​റി​​​​​​നെ (രാ​​​​​​ജാ​​​​​​വ്) നി​​​​​​ഷ്കാ​​​​​​സ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ​​​​​​യ​​​​​​ല്ല. അ​​​​​​ത് ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​ക്ക് വി​​​​​​ശ​​​​​​പ്പും ദാ​​​​​​ഹ​​​​​​വും ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ക്കാ​​​​​​ൾ വ​​​​​​ലു​​​​​​താ​​​​​​ണ്. ഈ​​​​​​ശോ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​​റ​​​​​​യാ​​​​​​ൻ മ​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യും ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ആ​​​​​​ധു​​​​​​നി​​​​​​ക ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ധാ​​​​​​ർ​​​​​മി​​​​​​ക​​​​​​മാ​​​​​​യ ഒ​​​​​​രു അ​​​​​​വ​​​​​​സ്ഥ​​​​​​യെ തി​​​​​​രു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​ന്നു വ​​​​​​ഴി​​​​​തെ​​​​​​റ്റി പ​​​​​​ല​​​​​​രും വീ​​​​​​ഴു​​​​​​ന്ന​​​​​​ത് അ​​​​​​മ്മ​​​​​​മാ​​​​​​രു​​​​​​ടെ സ്വ​​​​​​ര​​​​​​ത്തി​​​​​​നു ചെ​​​​​​വി​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​ത്ത​​​​​​തു കൊ​​​​​​ണ്ടാ​​​​​​ണ്.

ഭ​​​​​​ർ​​​​​​ത്താ​​​​​​വാ​​​​​​യ പീ​​​​​​ലാ​​​​​​ത്തോ​​​​​​സി​​​​​​ന് ഒ​​​​​​രു മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ക​​​​​​ത്താ​​​​​​ണ് ക്ളാ​​​​​​വ്ദി​​​​​​യ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. പീ​​​​​​ലാ​​​​​​ത്തോ​​​​​​സി​​​​​​നു കി​​​​​​ട്ടി​​​​​​യ അ​​​​​​ന​​​​​​ന്യ​​​​​​മാ​​​​​​യ ഗു​​​​​​ണ​​​​​​മേ​​​​​ന്മ​​​​​യു​​​​​​ള്ള ഒ​​​​​​രു സ​​​​​​ന്ദേ​​​​​​ശ​​​​​​മാ​​​​​​ണ​​​​​​ത്. അ​​​​​​വ​​​​​​ർ ക​​​​​​ണ്ട സ്വ​​​​​​പ്നം നി​​​​​​ഷ്ക​​​​​​ള​​​​​​ങ്ക​​​​​​നാ​​​​​​യ ഒ​​​​​​രു ചെ​​​​​​റു​​​​​​പ്പ​​​​​​ക്കാ​​​​​​ര​​​​​​ൻ ദാ​​​​​​രു​​​​​​ണ​​​​​​മാ​​​​​​യി വ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന​​​​​​തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാം. വാ​​​​​​ന​​​​​​മേ​​​​​​ഘ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വി​​​​​​ധി​​​​​​യാ​​​​​​ള​​​​​​നാ​​​​​​യി നി​​​​​​ല്ക്കു​​​​​​ന്ന ഈ​​​​​​ശോ​​​​​​ക്കു മു​​​​​​ന്പി​​​​​​ൽ കു​​​​​​റ്റ​​​​​​ക്കാ​​​​​​രാ​​​​​​യി താ​​​​​​നും ഭ​​​​​​ർ​​​​​​ത്താ​​​​​​വും നി​​​​​​ല്ക്കു​​​​​​ന്ന സ്വ​​​​​​പ്ന​​​​​​മാ​​​​​​കാം. വി​​​​​ശു​​​​​ദ്ധ​​​​​​ ഗ്ര​​​​​​ന്ഥം മു​​​​​​ഴു​​​​​​വ​​​​​​ൻ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ള പ്രാ​​​​​​ധാ​​​​​​ന്യം എ​​​​​​ടു​​​​​​ത്തു​​​​​​കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ​​​​​​ല്ലോ. അ​​​​​​വ​​​​​​ൾ ഉ​​​​​​റ​​​​​​ങ്ങി എ​​​​​​ഴു​​​​​​ന്നേ​​​​​​റ്റ​​​​​​പ്പോ​​​​​​ൾ ഒ​​​​​​രു​​​​​പ​​​​​​ക്ഷേ ഭ​​​​​​ർ​​​​​​ത്താ​​​​​​വ് ഈ ​​​​​​വി​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​യി നേ​​​​​​ര​​​​​​ത്തെ പോ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​രി​​​​​​ക്കാം. ത​​​​​ന്മൂ​​​​​ലം സ​​​​​​ന്ദേ​​​​​​ശം കൊ​​​​​​ടു​​​​​​ത്ത​​​​​​യ​​​​​​ച്ചു.

സ്വപ്നം വിചാരണക്കോടതിയിൽ എത്തിച്ച സ്ത്രീ

ഒ​​​​​​ട്ടു​​​​​​മി​​​​​​ക്ക സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ളും ന​​​​​​മ്മ​​​​​​ൾ പാ​​​​​​ടേ മ​​​​​​റ​​​​​​ന്നു​​​​​ക​​​​​​ള​​​​​​യു​​​​​​ന്നു. ചു​​​​​​രു​​​​​​ക്കം ചി​​​​​​ല​​​​​​ത് വ​​​​​​ള​​​​​​രെ പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട​​​​​​ത് എ​​​​​​ന്നു ക​​​​​​രു​​​​​​തി സൂ​​​​​​ക്ഷി​​​​​​ച്ചു​​​​​വ​​​​​​യ്ക്കു​​​​​​ന്നു. മ​​​​​​റ്റു ചി​​​​​​ല​​​​​​തു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളോ​​​​​​ളം ഓ​​​​​​ർ​​​​​മ​​​​​​യി​​​​​​ൽ കൊ​​​​​​ണ്ടു​​​​​ന​​​​​​ട​​​​​​ക്കും. ആ​​​​​​രും ത​​​​​​ന്നെ ഒ​​​​​​രു സ്വ​​​​​​പ്നം​​​​​​ക​​​​​​ണ്ട​ കാ​​​​​​ര്യം പ​​​​​​റ​​​​​​ഞ്ഞു മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ എ​​​​​​ത്താ​​​​​​റി​​​​​​ല്ല. ക്ളാ​​​​​​വ്ദി​​​​​​യ​​​​​​യു​​​​​​ടെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത ഇ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്. സ്വ​​​​​​പ്നം വി​​​​​​ചാ​​​​​​ര​​​​​​ണ​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​ച്ച സ്ത്രീ. ​​​​​​അ​​​​​​വ​​​​​​ൾ ന​​​​​​ല്ല ത​​​​​ന്‍റേ​​​​​ട​​​​​​മു​​​​​​ള്ള സ്ത്രീ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഈ ​​​​​​മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​രു​​​​​​തെ​​​​​​ന്ന് ശ​​​​​​ക്ത​​​​​​മാ​​​​​​യി പ​​​​​​റ​​​​​​യു​​​​​​ന്നു. ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​​ണ​​​​​​യാ​​​​​​യി​​​​​​ട്ടു നി​​​​​​ല്ക്കു​​​​​​ന്ന ഈ ​​​​​​സ്ത്രീ​​​​​​യു​​​​​​ടെ യാ​​​​​​ച​​​​​​ന അ​​​​​​യാ​​​​​​ൾ നി​​​​​​ഷ്ക​​​​​​രു​​​​​​ണം ത​​​​​​ള്ളി​​​​​ക്ക​​​​​ള​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. ഈ​​​​​​ശോ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള വ​​​​​​ലി​​​​​​യ ഒ​​​​​​രു പ്ര​​​​​​ഘോ​​​​​​ഷ​​​​​​ണ​​​​​​മാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച​​​​​​ത്.

ജ​​​​​​ന​​​​​​കീ​​​​​​യ​​​​​​നാ​​​​​​കാ​​​​​​ൻ വേ​​​​​​ണ്ടി പീ​​​​​​ലാ​​​​​​ത്തോ​​​​​​സ് ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പൊ​​​​​​തു അ​​​​​​ഭി​​​​​​പ്രാ​​​​​​യം തി​​​​​​ര​​​​​​ക്കി. അ​​​​​​വ​​​​​​ൻ എ​​​​​​ന്തു കു​​​​​​റ്റ​​​​​​മാ​​​​​​ണ് ചെ​​​​​​യ്ത​​​​​​ത് എ​​​​​​ന്നു പീ​​​​​​ലാ​​​​​​ത്തോ​​​​​​സ് ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടു ചോ​​​​​​ദി​​​​​​ക്കു​​​​​​ന്നു. പു​​​​​​രോ​​​​​​ഹി​​​​​​ത​​​​​​വൃ​​​​​​ന്ദം ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തെ ഒ​​​​​​രു​​​​​​ക്കി​​​​​നി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു: ഞ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ബ​​​​​​റാ​​​​​​ബാ​​​​​​സി​​​​​​നെ വി​​​​​​ട്ടു​​​​​​ത​​​​​​ര​​​​​​ണം, ഈ​​​​​​ശോ​​​​​​യെ ക്രൂ​​​​​​ശി​​​​​​ക്ക​​​​​​ണം. ഞ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഈ​​​​​​ശോ​​​​​​യെ വേ​​​​​​ണ്ട. വ​​​​​​ഴി​​​​​​തെ​​​​​​റ്റി​​​​​​യ പു​​​​​​രോ​​​​​​ഹി​​​​​​ത​​​​​​ർ​​​​​​ക്കു ജ​​​​​​ന​​​​​​ത്തെ ദൈ​​​​​​വ​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​ക്കാ​​​​​നാ​​​​​​വി​​​​​​ല്ല. ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​നു പ​​​​​​ല​​​​​​പ്പോ​​​​​​ഴും ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ സ്വ​​​​​​രം കേ​​​​​​ൾ​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ല. ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ടം ഒ​​​​​​രി​​​​​​ക്ക​​​​​​ലും ന്യാ​​​​​​യാ​​​​​​ധി​​​​​​പ​​​​​​ൻ ചോ​​​​​​ദി​​​​​​ക്കു​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന് ഉ​​​​​​ത്ത​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്നി​​​​​​ല്ല.

ജനക്കൂട്ടത്തിന്‍റെ ഉത്തരം

ഏ​​​​​​തു ചോ​​​​​​ദ്യ​​​​​​ത്തി​​​​​​നും ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​രം അ​​​​​​വ​​​​​​നെ ക്രൂ​​​​​​ശി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ്. ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഒ​​​​​​ച്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ളും കോ​​​​​​ല​​​​​​ാഹ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​ണ്. നി​​​​​​ശ​​​​​​ബ്ദ​​​​​​ത അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​ത്ത ഒ​​​​​​രു പ​​​​​​റ്റം ആ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് ദൈ​​​​​​വ​​​​​​ത്തെ വ​​​​​​ധി​​​​​​ക്കാ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. ഹ​​​​​​ബു​​​​​​ക്കു​​​​​​ക്ക് 2 : 20 ക​​​​​​ർ​​​​​​ത്താ​​​​​​വ് ത​​​​​​ന്‍റെ വി​​​​​​ശു​​​​​​ദ്ധ മ​​​​​​ന്ദി​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ണ്ട്. ഭൂ​​​​​​മി മു​​​​​​ഴു​​​​​​വ​​​​​​ൻ അ​​​​​​വി​​​​​​ടു​​​​​​ത്തെ മു​​​​​​ന്പി​​​​​​ൽ മൗ​​​​​​നം ഭ​​​​​​ഞ്ജി​​​​​​ക്ക​​​​​​ട്ടെ. സെ​​​​​​ഫാ​​​​​​നി​​​​​​യ 1:7 ദൈ​​​​​​വ​​​​​​മാ​​​​​​യ ക​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​ന്‍റെ മു​​​​​​ന്പി​​​​​​ൽ നി​​​​​​ശ​​​​​​ബ്ദ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​വി​​​​​​ൻ. ജോ​​​​​​ബ് 40:1 ഞാ​​​​​​ൻ നി​​​​​​സാ​​​​​​ര​​​​​​നാ​​​​​​ണ്; ഞാ​​​​​​ൻ എ​​​​​​ന്ത് ഉ​​​​​​ത്ത​​​​​​രം പ​​​​​​റ​​​​​​യാ​​​​​​നാ​​​​​​ണ്, ഞാ​​​​​​ൻ വാ​​​​​​യ്പൊ​​​​​​ത്തു​​​​​​ന്നു.

അ​​​​​​തു​​​​​​പോ​​​​​​ലെ ത​​​​​​ന്നെ സ​​​​​​ങ്കീ. 65:2 നി​​​​​​ന​​​​​​ക്ക് നി​​​​​​ശ​​​​​​ബ്ദ​​​​​​ത എ​​​​​​ന്ന​​​​​​ത് സ്തു​​​​​​തി​​​​​​പ്പാ​​​​​​ണ് ( Tibi silentium laus). നി​​​​​​ശ​​​​​​ബ്ദ​​​​​​ത ഇ​​​​​​ഷ്ട​​​​​​പ്പെ​​​​​​ടാ​​​​​​ത്ത ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ടം ഇ​​​​​​ന്നും ബ​​​​​​റാ​​​​​​ബാ​​​​​​സു​​​​​​മാ​​​​​​രെ​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​തു മ​​​​​​ദ്യ​​​​​​വും ക​​​​​​ള്ള​​​​​​പ്പ​​​​​​ണ​​​​​​വും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യും കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​വും ഒ​​​​​​ക്കെ​​​​​​യാ​​​​​​ണ്. ത​​​​​ന്മൂ​​​​​​ലം ത​​​​​​ല​​​​​​പ്പെ​​​​​​ട്ട ദോ​​​​​​ഷ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം - നി​​​​​​ഗ​​​​​​ളം, ദ്ര​​​​​​വ്യാ​​​​​​ഗ്രഹം, മോ​​​​​​ഹം, കോ​​​​​​പം, കൊ​​​​​​തി, അ​​​​​​സൂ​​​​​​യ, അ​​​​​​ല​​​​​​സ​​​​​​ത - സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ കൊ​​​​​​ടി​​​​​​കു​​​​​​ത്തി​​​​​​വാ​​​​​​ഴു​​​​​​ന്നു.

പീ​​​​​​ലാ​​​​​​ത്തോ​​​​​​സ് സ്ത്രീസ്വ​​​​​​ര​​​​​​ത്തെ​​​​​​ക്കാ​​​​​​ൾ പു​​​​​​രു​​​​​​ഷ​​​​​സ്വ​​​​​​ര​​​​​​ത്തി​​​​​​നു പ്രാ​​​​​​ധാ​​​​​​ന്യം കൊ​​​​​​ടു​​​​​​ത്തു. അ​​​​​​ദ്ദേ​​​​​​ഹം പൂ​​​​​​ർ​​​​​ണ​​​​​​മാ​​​​​​യും ഈ​​​​​​ശോ​​​​​​ക്ക് എ​​​​​​തി​​​​​​ര​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു. കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വി​​​​​​ട്ടു​​​​​​പോ​​​​​​യി എ​​​​​​ന്നു ക​​​​​​ണ്ട​​​​​​പ്പോ​​​​​​ൾ ഈ ​​​​​​നീ​​​​​​തി​​​​​​മാ​​​​​​ന്‍റെ ര​​​​​​ക്ത​​​​​​ത്തി​​​​​​ൽ എ​​​​​​നി​​​​​​ക്ക് പ​​​​​​ങ്കി​​​​​​ല്ല എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞു കൈ​​​​​​ക​​​​​​ഴു​​​​​​കി നോ​​​​​​ക്കി. പ​​​​​​ക്ഷേ മാ​​​​​​ലി​​​​​​ന്യം മാ​​​​​​റി​​​​​​യി​​​​​​ല്ല. പ​​​​​​ന്തി​​​​​​യോ​​​​​​സ് പീ​​​​​​ലാ​​​​​​ത്തോ​​​​​​സി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്ത് ഈ​​​​​​ശോ പീ​​​​​​ഡ​​​​​​ക​​​​​​ൾ സ​​​​​​ഹി​​​​​​ച്ച് കു​​​​​​രി​​​​​​ശി​​​​​​ൽ ത​​​​​​റ​​​​​​യ്ക്ക​​​​​​പ്പെ​​​​​​ട്ടു മ​​​​​​രി​​​​​​ച്ചു എ​​​​​​ന്ന​​​​​​ത് ലോ​​​​​​ക മ​​​​​​നഃ​​​​​സാ​​​​​​ക്ഷി​​​​​​യി​​​​​​ൽ മ​​​​​​റ​​​​​​വി​​​​​​യി​​​​​​ല്ലാ​​​​​​തെ കി​​​​​​ട​​​​​​ക്കു​​​​​​ന്ന വേ​​​​​​ദ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു തീ​​​​​​ക്ക​​​​​​ന​​​​​​ലാ​​​​​​ണ്. ഈ ​​​​​​തെ​​​​​​റ്റി​​​​​​ന്‍റെ മാ​​​​​​ലി​​​​​​ന്യം മൂ​​​​​​ല​​​​​​മാ​​​​​​ണ് ക്രൂ​​​​​​ശി​​​​​​ക്ക​​​​​​ലി​​​​​​ന്‍റെ സ​​​​​​മ​​​​​​യ​​​​​​ത്ത് സൂ​​​​​​ര്യ​​​​​​ഗ്ര​​​​​​ഹ​​​​​​ണ​​​​​​വും ഭൂ​​​​​​മി​​​​​​കു​​​​​​ലു​​​​​​ക്ക​​​​​​വും ഉ​​​​​​ണ്ടാ​​​​​​യ​​​​​​ത്.

ക്ളാ​​​​​​വ്ദി​​​​​​യ ഓ​​​​​​ർ​​​​​​ത്ത​​​​​​ഡോ​​​​​​ക്സ് സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​ബീ​​​​​​സീ​​​​​നി​​​​​​യ​​​​​​ൻ സ​​​​​​ഭ​​​​​​യി​​​​​​ലും വി​​​​​​ശു​​​​​​ദ്ധ​​​​​​യാ​​​​​​യി വ​​​​​​ണ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. കോ​​​​​​പ്റ്റി​​​​​​ക്ക് സ​​​​​​ഭ​​​​​​യി​​​​​​ലും ക്ളാ​​​​​​വ്ദി​​​​​​യ വി​​​​​​ശു​​​​​​ദ്ധ​​​​​​യാ​​​​​​യി​ ക​​​​​​ണ്ട് ആ​​​​​​ദ​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. സ​​​​​​ത്യം പ​​​​​​റ​​​​​​യു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ ശ​​​​​​ബ്ദം കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടാ​​​​​​ൽ ബ​​​​​​റാ​​​​​​ബാ​​​​​​സു​​​​​​മാ​​​​​​രെ പു​​​​​​റ​​​​​​ത്താ​​​​​​ക്ക​​​​​​ൻ ക​​​​​​ഴി​​​​​​യും. സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​രാ​​​​​​യ സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ ശ​​​​​​ബ്ദം തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​ര​​​​​​മാ​​​​​​ക​​​​​​ട്ടെ ഈ ​​​​​​ദുഃ​​​​​​ഖ​​​​​​വെ​​​​​​ള്ളി.

2. പ്ര​​​​​​കൃ​​​​​​തി​​​​​​യെ ഗൗ​​​​​​നി​​​​​​ക്കാ​​​​​​ത്ത പ​​​​​​ത്രോ​​​​​​സ്

ഗാ​​​​​​ള്ളൂ​​​​​​സ് ക​​​​​​ന്താ​​​​​​ത്ത് (Gallus cantat) എ​​​​​​ന്ന ല​​​​​​ത്തീ​​​​​​ൻ ഭാ​​​​​​ഷ​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ അ​​​​​​ർ​​​​​​ഥം കോ​​​​​​ഴി​​​​​​കൂ​​​​​​വി എ​​​​​​ന്നാ​​​​​​ണ്. “ഇ​​​​​​ന്ന് ഈ ​​​​​​രാ​​​​​​ത്രി​​​​​​യി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ കോ​​​​​​ഴി ര​​​​​​ണ്ടു പ്രാ​​​​​​വ​​​​​​ശ്യം കൂ​​​​​​വു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​ന്പ് നീ ​​​​​​എ​​​​​​ന്നെ മൂ​​​​​​ന്നു പ്രാ​​​​​​വ​​​​​​ശ്യം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കും” (മ​​​​​​ർ​​​​​​ക്കോ​​​​​​സ് 14:30). ഒ​​​​​​രി​​​​​​ക്ക​​​​​​ലും താ​​​​​​ൻ നാ​​​​​​ഥ​​​​​​നെ ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യി​​​​​​ല്ലെ​​​​​​ന്ന് ആ​​​​​​ണ​​​​​​യി​​​​​​ട്ട് സ​​​​​​ത്യം ചെ​​​​​​യ്ത പ​​​​​​ത്രോ​​​​​​സി​​​​​​നോ​​​​​​ടാ​​​​​​ണ് ക​​​​​​ർ​​​​​​ത്താ​​​​​​വ് പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്, ഇ​​​​​​ത്ര​​​​​​മാ​​​​​​ത്രം ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സം പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ച ഈ ​​​​​​രാ​​​​​​ത്രി​​​​​​യി​​​​​​ൽ ത​​​​​​ന്നെ നീ ​​​​​​പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടും എ​​​​​​ന്ന്. സാ​​​​​​ത്താ​​​​​​ൻ നി​​​​​​ന്നെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തും. നി​​​​​​ന​​​​​​ക്ക് ജാ​​​​​​ഗ്ര​​​​​​ത കു​​​​​​റ​​​​​​വു​​​​​​ണ്ട്, ഉ​​​​​​റ​​​​​​ക്കം കൂടു​​​​​​ത​​​​​​ലു​​​​​​ണ്ട്. ആ​​​​ക​​​​​​യാ​​​​​​ൽ ജാ​​​​​​ഗ്ര​​​​​​രൂ​​​​​​ക​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​വി​​​​​​ൻ; എ​​​​​​ന്തെ​​​​​​ന്നാ​​​​​​ൽ ഗൃ​​​​​​ഹ​​​​​​നാ​​​​​​ഥ​​​​​​ൻ എ​​​​​​പ്പോ​​​​​​ൾ വ​​​​​​രു​​​​​​മെ​​​​​​ന്ന്, സ​​​​​​ന്ധ്യ​​​​​​യ്ക്കോ പാ​​​​​​തി​​​​​​രാ​​​​​​വി​​​​​​ലോ കോ​​​​​​ഴി​​​​​​കൂ​​​​​​വു​​​​​​ന്പോ​​​​​​ഴോ രാ​​​​​​വി​​​​​​ലെയോ, എ​​​​​​ന്നു നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​റി​​​​​​ഞ്ഞു കൂ​​​​​​ടാ (മ​​​​​​ർ​​​​​​ക്കോ 13:55).

അ​​​​​​വ​​​​​​ൻ പെ​​​​​​ട്ടെ​​​​​​ന്നു ക​​​​​​യ​​​​​​റി​​​​​​വ​​​​​​രു​​​​​​ന്പോ​​​​​​ൾ നി​​​​​​ങ്ങ​​​​​​ളെ നി​​​​​​ദ്രാ​​​​​​ധീ​​​​​​ന​​​​​​രാ​​​​​​യി കാ​​​​​​ണ​​​​​​രു​​​​​​ത​​​​​​ല്ലോ. ഗു​​​​​​രു ന​​​​​​ൽ​​​​​​കി​​​​​​യ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു​​​​​​ക​​​​​​ളെ അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ച്ച പ​​​​​​ത്രോ​​​​​​സ് വീ​​​​​​ഴു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​ല​​​​​​സ​​​​​​ത​​​​​​യ്ക്കും ഉ​​​​​​റ​​​​​​ക്ക​​​​​​ത്തി​​​​​​നും ശി​​​​​​ഷ്യ​​​​​​ത്വ​​​​​​ത്തി​​​​​​ൽ സ്ഥാ​​​​​​ന​​​​​​മി​​​​​​ല്ല. ഈ​​​​​​ശോ​​​​​​യാ​​​​​​കു​​​​​​ന്ന കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ നി​​​​​​ന്നു മ​​​​​​റ്റു​​​​​​ വ​​​​​​ഴി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു മാ​​​​​​റി​​​​​​യ​​​​​​പ്പോ​​​​​​ഴാ​​​​​​ണു പ​​​​​​ത്രോ​​​​​​സ് വീ​​​​​​ഴു​​​​​​ന്ന​​​​​​ത്. അ​​​​​​ര​​​​​​ച​​​​​​നി​​​​​​ലോ ന​​​​​​ര​​​​​​നൊ​​​​​​രു​​​​​​വ​​​​​​നി​​​​​​ലോ ശ​​​​​​ര​​​​​​ണം തേ​​​​​​ടാ​​​​​​ൻ തു​​​​​​നി​​​​​​യ​​​​​​രു​​​​​​തെ എ​​​​​​ന്ന സ​​​​​​ങ്കീ​​​​​​ർ​​​​​​ത്ത​​​​​​ന വ​​​​​​ച​​​​സ് ന​​​​​​മു​​​​​​ക്കു പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന മാ​​​​​​ർ​​​​ഗ​​​​​​രേ​​​​​​ഖ ആ​​​​​​കേ​​​​​​ണ്ട​​​​​​താ​​​​​​ണ്. ന​​​​​​മ്മു​​​​​​ടെ ബ​​​​​​ല​​​​​​ഹീ​​​​​​ന​​​​​​ത​​​​​​ക​​​​​​ൾ ക​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​നു ന​​​​​​ന്നാ​​​​​​യി​​​​​​ട്ട​​​​​​റി​​​​​​യാം. അ​​​​​​വി​​​​​​ടു​​​​​​ത്തെ മു​​​​​​ന്പി​​​​​​ൽ ന​​​​​​മു​​​​​​ക്ക് ഒ​​​​​​ന്നും മ​​​​​​റ​​​​​​ച്ചു​​​​വ​​​​​​യ്ക്കാ​​​​​​നോ ഒ​​​​​​ളി​​​​​​ച്ചു​​​​വ​​​​​​യ്ക്കാ​​​​​​നോ ഇ​​​​​​ല്ല.

കോ​​​​​​ഴി​​​​​​കൂ​​​​​​വ​​​​​​ൽ ഒ​​​​​​രു മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​യും ഒ​​​​​​രു കൃ​​​​​​പ​​​​​​യാ​​​​​​യും ഈ​​​​​​ശോ പ​​​​​​ത്രോ​​​​​​സി​​​​​​നു ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​താ​​​​​​ണ്. ഈ​​​​​​ശോക്കു ശി​​​​​​ഷ്യ​​​​​​രോ​​​​​​ടു​​​​​​ള്ള അ​​​​​​ള​​​​​​വ​​​​​​റ്റ സ്നേ​​​​​​ഹ​​​​​​മാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ നാം ​​​​​​കാ​​​​​​ണു​​​​​​ന്ന​​​​​​ത്. കോ​​​​​​ഴി​​​​​​കൂ​​​​​​വ​​​​​​ൽ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ഒ​​​​​​രു അ​​​​​​നു​​​​​​ഗ്ര​​​​​​ഹ​​​​​​മാ​​​​​​ണ്. ഇ​​​​​​രു​​​​​​ട്ടും പ്ര​​​​​​ഭാ​​​​​​ത​​​​​​വും ത​​​​​​മ്മി​​​​​​ൽ വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു പ്ര​​​​​​തീ​​​​​​ക​​​​​​മാ​​​​​​ണു കോ​​​​​​ഴി​​​​​​കൂ​​​​​​വ​​​​​​ൽ. നി​​​​​​ദ്ര​​​​​​വി​​​​​​ട്ടു പു​​​​​​ല​​​​​​രി​​​​​​യാ​​​​​​വു​​​​​​ന്ന ത​​​​​​ന്‍റെ ഉ​​​​​​ത്ഥാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള സൂ​​​​​​ച​​​​​​ന​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണു കോ​​​​​​ഴി​​​​​​കൂ​​​​​​വ​​​​​​ൽ. അ​​​​​​തു പ​​​​​​ത്രോ​​​​​​സി​​​​​​നെ പ​​​​​​ശ്ചാ​​​​​​ത്താ​​​​​​പ​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ക്കു​​​​​​ന്നു. സാ​​​​​​ധാ​​​​​​ര​​​​​​ണ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലും കോ​​​​​​ഴി​​​​കൂ​​​​​​വ​​​​​​ൽ ഒ​​​​​​രു ഉ​​​​​​ണ​​​​​​ർ​​​​​​ത്ത​​​​​​ലാ​​​​​​ണ്. തി​​​​​​രു​​​​​​ത്താ​​​​​​ൻ അ​​​​​​വ​​​​​​സ​​​​​​ര​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും പ​​​​​​ത്രോ​​​​​​സി​​​​​​ന്‍റെ അ​​​​​​മി​​​​​​ത​​​​​​ആത്മവി​​​​​​ശ്വാ​​​​​​സം അ​​​​​​തി​​​​​​നു ത​​​​​​ട​​​​സ​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​താ​​​​​​യ​​​​​​തു താ​​​​​​ൻ വീ​​​​​​ഴു​​​​​​ന്ന പ്ര​​​​​​ശ്ന​​​​​​മേ​​​​​​യി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​ത്രോ​​​​​​സി​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്.

പ്ര​​​​​​ഭാ​​​​​​തം പൊ​​​​​​ട്ടി​​​​വി​​​​​​ട​​​​​​ർ​​​​​​ന്ന​​​​​​പ്പോ​​​​​​ഴേ​​​​​​ക്കും കോ​​​​​​ഴി​​​​​​ കൂ​​​​​​വി​​​​​​യ​​​​​​പ്പോ​​​​​​ഴേ​​​​​​ക്കും പ​​​​​​ത്രോ​​​​​​സ് ഈ​​​​​​ശോ​​​​​​യെ നി​​​​​​ഷേ​​​​​​ധി​​​​​​ച്ചു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു. പ​​​​​​ത്രോ​​​​​​സി​​​​​​ന് ഈ​​​​​​ശോ​​​​​​യെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​തെ ​​​​പോ​​​​​​യി. ആ ​​​​​​കോ​​​​​​ഴി കൂ​​​​​​വ​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ ബ​​​​​​ല​​​​​​ഹീ​​​​​​ന​​​​​​ത​​​​​​യെ​​​​​​യും ഒ​​​​​​പ്പം ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​​ണ​​​​​​യെ​​​​​​യും എ​​​​​​ടു​​​​​​ത്തു​​​​കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു. ഈ​​​​​​ശോ പാ​​​​​​പി​​​​​​യു​​​​​​ടെ മാ​​​​​​ന​​​​​​സാ​​​​​​ന്ത​​​​​​ര​​​​​​ത്തി​​​​​​നാ​​​​​​യി എ​​​​​​പ്പോ​​​​​​ഴും അ​​​​​​വ​​​​​​സ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. കോ​​​​​​ഴി​​​​​​കൂ​​​​​​വി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്നു; പ​​​​​​ക്ഷേ പ​​​​​​ത്രോ​​​​​​സ് നി​​​​ഷേ​​​​​​ധി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്നു. ഈ ​​​​​​കോ​​​​​​ഴി​​​​​​കൂ​​​​​​വ​​​​​​ൽ പ​​​​​​ത്രോ​​​​​​സി​​​​​​നെ തീ​​​​​​വ്ര​​​​​​മാ​​​​​​യി വേ​​​​​​ട്ട​​​​​​യാ​​​​​​ടി. പു​​​​​​റ​​​​​​ത്തു​​​​​​പോ​​​​​​യി ഹൃ​​​​​​ദ​​​​​​യം നൊ​​​​​​ന്തു ക​​​​​​ര​​​​​​ഞ്ഞു(​​​​​​മ​​​​​​ർ​​​​​​ക്കോ 14: 12).

കോ​​​​​​ഴി​​​​​​കൂ​​​​​​വി​​​​​​യ​​​​​​തു പ​​​​​​ത്രോ​​​​​​സി​​​​​​നു ജീ​​​​​​വ​​​​​​ന്‍റെ തു​​​​​​ടി​​​​​​പ്പാ​​​​​​യി മാ​​​​​​റി. ത​​​​​​ന്‍റെ വി​​​​​​ളി​​​​​​യി​​​​​​ൽ വി​​​​​​ന​​​​​​യം, ജാ​​​​​​ഗ്ര​​​​​​ത, ആ​​​​​​ത്മീ​​​​​​യ​​​​​​ത, പ്രാ​​​​​​ർ​​​​ഥ​​​​​​ന എ​​​​​​ന്നി​​​​​​വ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​ൻ ഈ ​​​​​​കോ​​​​​​ഴി​​​​​​കൂ​​​​​​വ​​​​​​ൽ സ​​​​​​ഹാ​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ന​​​​​​മ്മു​​​​​​ടെ ക​​​​​​ഴി​​​​​​ഞ്ഞ​​​​കാ​​​​​​ല പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഈ​​​​​​ശോ​​​​​​യോ​​​​​​ടു​​​​​​ള്ള വി​​​​​​ശ്വ​​​​​​സ്ത​​​​​​താ​​​​പൂ​​​​​​ർ​​​​​​വ​​​​മാ​​​​​​യ അ​​​​​​നു​​​​​​ഗ​​​​​​മി​​​​​​ക്ക​​​​​​ലി​​​​​​നു സ​​​​​​ഹാ​​​​​​യി​​​​​​ക്കും. ന​​​​​​മ്മ​​​​​​ൾ അ​​​​​​വ​​​​​​നെ ഒ​​​​​​റ്റി​​​​​​ക്കൊ​​​​​​ടു​​​​​​ക്കു​​​​​​ന്പോ​​​​​​ഴും അ​​​​​​വ​​​​​​ൻ ന​​​​​​മ്മെ സ്നേ​​​​​​ഹി​​​​​​ച്ചു​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കും. നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യ ഒ​​​​​​രു മി​​​​​​ശി​​​​​​ഹാ​​​​​​കേ​​​​​​ന്ദ്രി​​​​​​ത ​​മാ​​​​​​ന​​​​സാ​​​​ന്ത​​​​​​ര​​​​​​ത്തി​​​​​​നു​​​​​​ള്ള ക്ഷ​​​​​​ണ​​​​​​മാ​​​​​​ണ് ഈ ​​​​​​കോ​​​​​​ഴി​​​​കൂ​​​​​​വ​​​​​​ൽ. മി​​​​​​ശി​​​​​​ഹാ​​​​​​യി​​​​​​ൽ ആ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ൻ പു​​​​​​തി​​​​​​യ സൃ​​​​​​ഷ്ടി​​​​​​യാ​​​​​​ണ്. പ​​​​​​ഴ​​​​​​യ​​​​​​തു ക​​​​​​ട​​​​​​ന്നു​​​​​​പോ​​​​​​യി പു​​​​​​തി​​​​​​യ​​​​​​തു വ​​​​​​ന്നു​​​​ക​​​​​​ഴി​​​​​​ഞ്ഞു (2 കോ​​​​​​റി 5:17).

മാനസാന്തരത്തിന് എപ്പോഴും അവസരം

ഈ​​​​​​ശോ പാ​​​​​​പി​​​​​​യു​​​​​​ടെ മാ​​​​​​ന​​​​​​സാ​​​​​​ന്ത​​​​​​ര​​​​​​ത്തി​​​​​​നാ​​​​​​യി എ​​​​​​പ്പോ​​​​​​ഴും അ​​​​​​വ​​​​​​സ​​​​​​രം ത​​​​​​രു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​ണു കോ​​​​​​ഴി​​​​കൂ​​​​​​വ​​​​​​ലി​​​​​​ന്‍റെ അ​​​​​​ർ​​​​​​ഥം. ഉ​​​​​​ണ​​​​​​ർ​​​​​​ന്നി​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള ക്ഷ​​​​​​ണ​​​​​​മാ​​​​​​ണി​​​​​​ത്. പ്ര​​​​​​ലോ​​​​​​ഭ​​​​​​ന​​​​​​ത്തി​​​​​​ൽ വീ​​​​​​ഴാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ഉ​​​​​​ണ​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു പ്രാ​​​​​​ർ​​​​ഥി​​​​​​ക്കു​​​​​​വി​​​​​​ൻ. വെ​​​​​​ളി​​​​​​ച്ച​​​​​​ത്തി​​​​​​ന്‍റെ മ​​​​​​ക്ക​​​​​​ളാ​​​​​​യി​​ ജീ​​​​​​വി​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​ഹ്വാ​​​​​​ന​​​​​​മാ​​​​​​ണി​​​​​​ത്. നി​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാ​​​​​​വ​​​​​​രും പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ​​​​​​ക​​​​​​ലി​​​​​​ന്‍റെ​​​​​​യും പു​​​​​​ത്ര​​​​ന്മാ​​​​​​രാ​​​​​​ണ്. ന​​​​​​മ്മി​​​​​​ൽ ആ​​​​​​രും ത​​​​​​ന്നെ രാ​​​​​​ത്രി​​​​​​യു​​​​​​ടെ​​​​​​യും അ​​​​ന്ധ​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മ​​​​​​ക്ക​​​​​​ള​​​​​​ല്ല (1 തെ​​​​​​സ 5:5).

പെ​​​​​​സ​​​​​​ഹാ​​​​​​യു​​​​​​ടെ വ​​​​​​ലി​​​​​​യ രാ​​​​​​ത്രി​​​​​​യി​​​​​​ൽ ഈ​​​​​​ശോ​​​​​​യി​​​​​​ൽ നി​​​​​​ന്ന് അ​​​​​​ക​​​​​​ലു​​​​​​ന്ന പ​​​​​​ത്രോ​​​​​​സി​​​​​​ന്‍റെ ശ​​​​​​രീ​​​​​​ര​​​​​​ഭാ​​​​​​ഷ സു​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത്തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​ണ്. മ​​​​​​ഹാ​​​​​​പു​​​​​​രോ​​​​​​ഹി​​​​​​ത​​​​​​ന്‍റെ മു​​​​​​റ്റം വ​​​​​​രെ ഈ​​​​​​ശോ​​​​​​യെ അ​​​​​​ക​​​​​​ലെ​​​​​​യാ​​​​​​യി അ​​​​​​നു​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്നു. പി​​​​​​ന്നീ​​​​​​ടു പ​​​​​​രി​​​​​​ചാ​​​​​​ര​​​​​​ക​​​​​​രോ​​​​​​ടൊ​​​​​​പ്പം തീ ​​​​​​കാ​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. പ​​​​​​ത്രോ​​​​​​സ് മു​​​​​​റ്റ​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ പ​​​​​​രി​​​​​​ചാ​​​​​​രി​​​​​​ക വ​​​​​​ന്ന് അ​​​​​​വ​​​​​​നോ​​​​​​ടു സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ന്നു. ഈ​​​​​​ശോ​​​​​​യെ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ സ്നേ​​​​​​ഹി​​​​​​ച്ച ശി​​​​​​ഷ്യ​​​​​​ൻ എ​​​​​​ന്ന് തോ​​​​​​മ​​​​​​സ് അ​​​​​​ക്വീ​​​​​​നോ​​​​​​സ് വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ച പ​​​​​​ത്രോ​​​​​​സ് ഗു​​​​​​രു​​​​​​വി​​​​​​നെ ത​​​​​​ള്ളി​​​​പ്പ​​​​റ​​​​​​ഞ്ഞു.

തീ​​​​​​യി​​​​​​ൽ ചാ​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല, തീ ​​​​​​കാ​​​​​​ഞ്ഞു​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്നാ​​​​​​ലും മ​​​​​​തി ന​​​​​​മ്മ​​​​​​ൾ വീ​​​​​​ഴാ​​​​​​ൻ എ​​​​​​ന്നു പീ​​​​​​ഡാ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ വാ​​​​​​രം ന​​​​​​മ്മെ പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. ഈ​​​​​​ശോ പ​​​​​​ത്രോ​​​​​​സി​​​​​​നോ​​​​​​ട് അ​​​​​​വ​​​​​​ന്‍റെ നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​ലി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​​റ​​​​​​ഞ്ഞ​​​​​​ത് അ​​​​​​പ്പോ​​​​​​ൾ അ​​​​​​വ​​​​​​ൻ ഓ​​​​​​ർ​​​​​​മി​​​​​​ച്ചു. ക​​​​​​ർ​​​​​​ത്താ​​​​​​വ് തി​​​​​​രി​​​​​​ഞ്ഞു പ​​​​​​ത്രോ​​​​​​സി​​​​​​നെ നോ​​​​​​ക്കി(​​​​​​ലൂ​​​​​​ക്കാ 22: 61).

ഓര്‍മയും ഓര്‍മപ്പെടുത്തലും

കോ​​​​​​ഴി കൂ​​​​​​വു​​​​​​ന്ന​​​​​​തു സ​​​​​​ഭ​​​​​​യ്ക്കും വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കും ഒ​​​​​​രു ഓ​​​​​​ർ​​​​മ​​​​​​യും ഓ​​​​​​ർ​​​​മ​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലു​​​​​​മാ​​​​​​യി മാ​​​​​​റേ​​​​​​ണ്ട അ​​​​​​വ​​​​​​സ​​​​​​ര​​​​​​മാ​​​​​​ണു ദുഃ​​​​​​ഖ​​​​​​വെ​​​​​​ള്ളി. തോ​​​​​​മ​​​​​​സ് മെ​​​​​​ർ​​​​​​ട്ട​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു: “മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ പ്ര​​​​​​ലോ​​​​​​ഭ​​​​​​നം തീ​​​​​​ർ​​​​​​ത്തും നി​​​​സാ​​​​ര​​​​​​മാ​​​​​​യ​​​​​​തി​​​​​​നു​​​​​​വേ​​​​​​ണ്ടി ജീ​​​​​​വി​​​​​​തം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​താ​​​​​​ണ്”. പ​​​​​​ത്രോ​​​​​​സ് ചെ​​​​​​യ്ത​​​​​​തും അ​​​​​​താ​​​​​​ണ്. മ​​​​​​നു​​​​​​ഷ്യ​​​​​​പ്ര​​​​​​കൃ​​​​​​തി​​​​​​യു​​​​​​ടെ പൊ​​​​​​തു​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​വും അ​​​​​​താ​​​​​​ണ്.

പീ​​​​ഡാ​​​​നു​​​​​​ഭ​​​​​​വ​​​​​​ യാ​​​​​​ത്ര​​​​​​യി​​​​​​ൽ പ​​​​​​ത്രോ​​​​​​സി​​​​​​ന് ഈ​​​​​​ശോ​​​​​​യു​​​​​​ടെ അ​​​​​​ടു​​​​​​ത്തി​​​​​​രി​​​​​​ക്കാ​​​​​​നും ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​നും ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ, കോ​​​​​​ഴി​​​​​​കൂ​​​​​​വി​​​​​​യ​​​​​​പ്പോ​​​​​​ൾ പ​​​​​​ത്രോ​​​​​​സ് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​വു​​​​ള്ള​​​​​​വ​​​​​​നും പാ​​​​​​പ​​​​​​ബോ​​​​​​ധം ഉ​​​​​​ള്ള​​​​​​വ​​​​​​നു​​​​​​മാ​​​​​​യി മാ​​​​​​റി. ഒ​​​​​​രി​​​​​​ക്ക​​​​​​ൽ പ​​​​​​ത്രോ​​​​​​സ് ചോ​​​​​​ദി​​​​​​ച്ച ചോ​​​​​​ദ്യം അ​​​​​​വ​​​​​​ൻ ഓ​​​​​​ർ​​​​​​ത്തു. ക​​​​​​ർ​​​​​​ത്താ​​​​​​വേ ഞ​​​​​​ങ്ങ​​​​​​ൾ ആ​​​​​​രു​​​​​​ടെ പ​​​​​​ക്ക​​​​​​ലേ​​​​​​ക്കു പോ​​​​​​കും? (Ad quem ibimus). വ​​​​​​ർ​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന അ​​​​​​ധാ​​​​​​ർ​​​​​​മി​​​​ക സം​​​​​​സ്കാ​​​​ര​​​​​​ത്തി​​​​​​ൽ കോ​​​​​​ഴി​​​​കൂ​​​​​​വ​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​സ​​​​​​ക്തി ഏ​​​​​​റി​​​​​​വ​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ്.

ഒ​​​​​​രു പാ​​​​​​ഴ്‌വാ​​​​​​ക്കു പോ​​​​​​ലും പ​​​​​​റ​​​​​​യാ​​​​​​ത്ത ജി.​​​​​​കെ. ചെ​​​​​​സ്റ്റ​​​​​​ർ​​​​​​ട്ട​​​​ന്‍റെ വാ​​​​​​ക്കു​​​​​​ക​​​​​​ൾ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മ​​​​​​ത്രേ. “ഏ​​​​​​റ്റ​​​​​​വും അ​​​​​​പ​​​​​​ക്വ​​​​​​മാ​​​​​​യ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ന്‍റ ഉ​​​​​​ട​​​​​​മ വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ധാ​​​​​​ർ​​​​​​മി​​​​ക​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും വേ​​​​​​രു​​​​​​ക​​​​​​ളി​​​​​​ല്ലാ​​​​​​ത്ത വ്യ​​​​​​ക്തി​​​​​​യാ​​​​​​ണ്”. ഞാ​​​​​​ൻ ആ ​​​​​​മ​​​​​​നു​​​​​​ഷ്യ​​​​​​നെ അ​​​​​​റി​​​​​​യി​​​​​​ല്ല എ​​​​​​ന്ന പ​​​​​​ത്രോ​​​​​​സി​​​​​​ന്‍റെ നി​​​​​​ഷേ​​​​​​ധം സ്ത്രീ​​​​​​ക​​​​​​ളെ​​​​​​യും പ്ര​​​​​​കൃ​​​​​​തി​​​​​​യെ​​​​​​യും വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു തു​​​​​​ല്യ​​​​​​മാ​​​​​​ണ്.

കോ​​​​​​ഴി​​​​കൂ​​​​​​ക​​​​​​ൽ പ​​​​​​ത്രോ​​​​​​സി​​​​​​ൽ ഒ​​​​​​രു പു​​​​​​തി​​​​​​യ പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ, ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ, സ്നേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ, ആ​​​​​​ത്മാ​​​​​​വി​​​​​​ന്‍റെ ഭാ​​​​​​ഷ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. ബാ​​​​​​ഹ്യ​​​​​​നേ​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടു മാ​​​​​​ത്രം ഈ​​​​​​ശോ​​​​​​യെ ​​ക​​​​​​ണ്ട പ​​​​​​ത്രോ​​​​​​സ് കോ​​​​​​ഴി​​​​​​ കൂ​​​​​​കി​​​​​​യ​​​​​​പ്പോ​​​​​​ൾ ഹൃ​​​​​​ദ​​​​​​യം​​​​​​കൊ​​​​​​ണ്ടു ക​​​​​​ണ്ടു. ജീ​​​​​​വി​​​​​​ത​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ൽ കോ​​​​​​ഴി​​​​​​യു​​​​​​ടെ കൂ​​​​​​ക​​​​​​ലും ഈ​​​​​​ശോ​​​​​​യു​​​​​​ടെ നോ​​​​​​ട്ട​​​​​​വും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ ന​​​​​​മു​​​​​​ക്കു ക​​​​​​ഴി​​​​​​യ​​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.