University News
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹിസ്റ്ററിയിൽ എംഎ ചരിത്രത്തിൽ എസ്‌സി വിഭാഗത്തിൽ നാലു സീറ്റുകൾ, എസ്ടി വിഭാഗത്തിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ മതിയായ രേഖകളോടെ ജൂലൈ നാലിന് ചരിത്ര വിഭാഗത്തിൽ ഹാജരാകുക. ഫോൺ : 9495890176.

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ഇക്കണോമിക്സ് പ്രോഗ്രാമിൽ എസ്‌സി (രണ്ട്), എസ്ടി (രണ്ട് ) സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഇന്നു രാവിലെ 10 ന് കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം ഓഫീസിൽ ഹാജരാവേണ്ടതാണ്. ഫോൺ: 9400337417.

പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്‌സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ്‌സി /എസ്ടി വിഭാഗത്തിൽ ഒഴിവുകളുണ്ട്. യോഗ്യരായവർ മൂന്നിന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088.

കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി കാമ്പസിൽ, ബോട്ടണി പഠന വകുപ്പിലെ പ്ലാന്‍റ് സയൻസ് എംഎസ്‌സി പ്രോഗ്രാമിൽ എസ്‌സി സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ മൂന്നിന്
രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം.

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസ്സിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവകലാ ശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്‌സിൽ General, OBH, SC, EWS വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നാലിന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുന്പാകെ ഹാജരാകണം. ഫോൺ: 9496372088.

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാമ്പസിൽ ഐടി എഡ്യുക്കേഷൻ സെൻററിൽ എംസിഎ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന് മൂന്നിന് രാവിലെ 11 ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായ്ഐടിഇസി, പാലയാട് കാമ്പസിൽ ഹാജരാകാണം. ഫോൺ: 7907847751.

കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് . പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ മൂന്നിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഫോൺ: 9400582022, 9947111890.

202526 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠന വകുപ്പിൽ എംഎസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) കോഴ്സിൽ എസ്‌സി/എ്ടി വിഭാഗങ്ങളിൽ ഒഴിവിലേ ക്ക് അപേക്ഷ ക്ഷണിക്കുന്നു. അർഹതപ്പെട്ട വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മൂന്നിന് രാവിലെ 11 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9447649820, 04972806401.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ എസ്‌സി, എസ്ടി, ഒബി എക്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ നാലിന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 04972 783 939.

എംസിഎ പ്രവേശനം; എൻആർഐ സീറ്റ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ കോഴ്‌സിൽ എൻആർഐ വിഭാഗത്തിലേക്ക് 2025 26 അക്കാദമിക് വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിശ്ചിത ഫീസ് അടച്ച് പഠന വകുപ്പിൽ നിന്നും അപേക്ഷ ഫോറം കൈപ്പറ്റി പൂരിപ്പിച്ചശേഷം ആവശ്യമുള്ള രേഖകൾ സഹിതം 10 ന് വൈകുന്നേരം അഞ്ചിന് മുൻപായി പഠന വകുപ്പിൽ എത്തിക്കേണ്ടതാണ്

എംസിഎ , എംഎസ്‌സി കംപ്യൂട്ടർ സയൻസ് എസ്‌സി /എസ്ടി സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ പ്രോഗ്രാമിൽ എസ്‌സി/ എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളും എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്‌സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകളും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അഞ്ചിന് രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാക്കേണ്ടതാണ്.

അസിസ്റ്റന്‍റ് പ്രഫസർ ഒഴിവ്

കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് പഠന വിഭാഗത്തിൽ മണിക്കൂർ വേതനടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ (രണ്ട് ) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്‍റർവ്യൂ നാലിന് രാവിലെ 10 ന് പാലയാട് കാമ്പസിലെ പഠന വകുപ്പിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥി കൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഇന്‍റർവ്യൂവിന് ഹാജാരാകേണ്ടതാ ണ്.

സ്പോർട്സ് ക്വാട്ട പ്രവേശനം

202526 അധ്യയന വർഷത്തിൽ സർവകലാശാല പഠനവകുപ്പുകളിലെ/സെന്‍ററുകളിലെ അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ, ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്‍റൗട്ട്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാങ്ങാട്ടു പ്പറമ്പ് കാമ്പസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് ജൂലൈ അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. സംശയങ്ങൾക്ക് ഫോൺ/ഇമെയിൽ മുഖാന്തിരം ബന്ധപ്പെടുക: ഫോൺ:
+914954262995, 7356948230. Email id: [email protected]

പ്രായോഗിക പരീക്ഷകൾ

അവസാന വർഷ ബികോം/ബിബിഎ ഡിഗ്രി (വിദൂരവിദ്യാഭ്യാസം സപ്ലിമെന്‍ററി/മേഴ്‌സി ചാൻസ്) മാർച്ച്, 2025 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 2025 നാലിന് കണ്ണൂർ എസ്‌എൻ കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

ഹാൾ ടിക്കറ്റ്

രണ്ടാം സെമസ്റ്റർ പിജി ഡിസിപി (റെഗുലർ /സപ്ലിമെന്‍ററി),മേയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

പരീക്ഷാ ഫലം

ആറാം സെമസ്റ്റർ ബിഎ / ബിഎസ്‌സി സ്പോർട്സ് സ്പെഷൽ (ഏപ്രിൽ 2025 ) പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായി 2025 ജൂലൈ 11 വരെ അപേക്ഷിക്കാം

പ്രോജക്ട് മൂല്യനിർണയം/ വൈവവോസി

അഫിലിയേറ്റഡ് കോളജുകളിലെയും, സെൻററുകളിലെയും നാലാം സെമസ്റ്റർ എംബിഎ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പരീക്ഷകളുടെ ഭാഗമായുള്ള പ്രോജക്ട് മൂല്യനിർണയം, വൈവവോസി എന്നിവ ഏട്ടിന് അതാത് കോളജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.