മൊ​സൂ​ൾ ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 92 ആ​യി
Friday, March 22, 2019 6:21 AM IST
ബാ​ഗ്ദാ​ദ്: മൊ​സൂ​ൾ ന​ഗ​ര​ത്തി​ന​ടു​ത്ത് ടൈ​ഗ്രീ​സ് ന​ദി​യി​ൽ ക​ട​ത്തു​ബോ​ട്ട് മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 92 ആ​യി. മ​രി​ച്ച​വ​രി​ൽ 12 കു​ട്ടി​ക​ളു​മു​ണ്ടെ​ന്ന് ഇ​റാ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് സ​യ്ഫ് അ​ൽ ബ​ദ​ർ പ​റ​ഞ്ഞു. ബോ​ട്ടി​ൽ 150 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നൂ​റോ​ളം പേ​ർ നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു. 60 പേ​രെ ഇ​നി​യും കാ​ണാ​നു​ണ്ട്.

മ​രി​ച്ച ഭൂ​രി​ഭാ​ഗം പേ​രും നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത വ​നി​ത​ക​ളും കു​ഞ്ഞു​ങ്ങ​ളു​മാ​ണെ​ന്ന് മൊ​സൂ​ൾ സി​വി​ൽ ഡി​ഫ​ൻ​സ് മേ​ധാ​വി ഹു​സാം ഖ​ലീ​ൽ അ​റി​യി​ച്ചു. കു​ർ​ദി​ഷ് പു​തു​വ​ത്സ​ര​ദി​നം ആ​ഘോ​ഷി​ക്കാ​ൻ സ​മീ​പ​ത്തെ ടൂ​റി​സ്റ്റ് ദ്വീ​പാ​യ ഉം​റ​ബാ​യീ​നി​ലേ​ക്കു പോ​യ​വ​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന ​ട​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദു​ൾ മ​ഹ്ദി ഉ​ത്ത​ര​വി​ട്ടു.

മൊ​സൂ​ളി​ലെ അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നാ​ൽ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ട്ടു​ട​മ​സ്ഥ​ർ അ​വ​ഗ​ണി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. നൗ ​റൂ​സ് എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന പേ​ർ​ഷ്യ​ൻ പു​തു​വ​ത്സ​ര​ദി​നം കു​ർ​ദു​ക​ള​ട​ക്കം പ​ശ്ചി​മേ​ഷ്യ​യി​ലെ പ​ല വി​ഭാ​ഗ​ങ്ങ​ളും ആ​ഘോ​ഷി​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.