കാർവാറിലെ ബോട്ടപകടം: മരണസംഖ്യ എട്ടായി
Monday, January 21, 2019 7:49 PM IST
ബംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ൽ ബോ​ട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. 17 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണസേന അറിയിച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കൂ​ര്‍​മ​ഗ​ഡ ദ്വീ​പി​ല്‍​നി​ന്ന് കാ​ര്‍​വാ​ര്‍ തീ​ര​ത്തേ​ക്ക് മ​ട​ങ്ങി​യ​വ​ര്‍ സ​ഞ്ച​രി​ച്ച ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 26 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ‍​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.