ച​ന്ദ്ര​ബോ​സ് കൊ​ല​ക്കേ​സ് പ്രതി നി​സാമിന് മാതാവിനെ കാണാൻ അനുമതി
Monday, January 21, 2019 11:25 AM IST
കൊ​ച്ചി: ച​ന്ദ്ര​ബോ​സ് കൊ​ല​ക്കേ​സ് പ്ര​തി മു​ഹ​മ്മ​ദ് നി​സാ​മി​നെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. മാതാവിനെ കാണാൻ മൂന്ന് ദിവസത്തെ അനുമതി ഹൈക്കോടതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ രാ​ത്രി​യാ​ണ് നി​സാ​മി​നെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും എ​റ​ണാ​കു​ളം സ​ബ്ജ​യി​ലി​ൽ എ​ത്തി​ച്ച​ത്. രാ​വി​ലെ ക​ലൂ​രി​ലു​ള്ള ഫ്ലാറ്റി​ലേ​ക്കു കൊ​ണ്ടുപോ​യി.

രാ​വി​ലെ പ​ത്തു മു​ത​ൽ അ​ഞ്ചു വ​രെ നി​സാ​മി​ന് അ​മ്മ​യ്ക്കൊ​പ്പം ഫ്ലാറ്റിൽ ചിലവ​ഴി​ക്കാം. അ​ഞ്ചി​നു ശേ​ഷം തി​രി​ച്ച് എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങ​ണം. അ​മ്മ അ​ല്ലാ​തെ മ​റ്റാ​രെ​യും കാ​ണ​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​രി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​നാ​യ ച​ന്ദ്ര​ബോ​സി​നെ വാഹനമിടിപ്പിച്ച കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഹ​മ്മ​ദ് നി​സാ​മി​ന് ജീ​വ​പ​ര്യ​ന്തം തടവുശിക്ഷയാണ് ലഭിച്ചത്. 2015 ജ​നു​വ​രി 29ന് ​പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ൽ കാ​റി​ലെ​ത്തി​യ നി​സാം ശോ​ഭാ സി​റ്റി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ച​ന്ദ്ര​ബോ​സി​നെ കാ​ർ കൊ​ണ്ടി​ടി​പ്പി​ച്ച​തി​ന് ശേ​ഷം മർദ്ദിക്കുകയും ചെയ്തു. പോ​ലീ​സ് എ​ത്തി​യാ​ണ് ച​ന്ദ്ര​ബോ​സി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി 16 ന് ​ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ച​ന്ദ്ര​ബോ​സ് മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.