ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്: ലീ​ന മ​രി​യ പോ​ൾ വീ​ണ്ടും മൊ​ഴി ന​ൽ​കി
Sunday, January 20, 2019 10:26 PM IST
കൊ​ച്ചി: പ​ന​മ്പ​ള്ളി​ന​ഗ​ർ ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ​യും ന​ടി​യു​മാ​യ ലീ​ന മ​രി​യ പോ​ൾ വീ​ണ്ടും പോ​ലീ​സി​ന്‌ മു​ന്നി​ൽ ഹാ​ജ​രാ​യി മൊ​ഴി​ന​ൽ​കി. അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ൽ വ​ച്ച് തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ പി.​പി. ഷം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലീ​ന​യോ​ടു മൂ​ന്നാ​ഴ്ച മു​മ്പ് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ലീ​ന ഒ​ഴി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​ധോ​ലോ​ക നാ​യ​ക​ൻ ര​വി പൂ​ജാ​രി​യു​ടെ സം​ഘ​മാ​ണ് വെ​ടി​വ​യ്പി​ന് പി​ന്നി​ൽ എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ര​വി പൂ​ജാ​രി 25 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ ലീ​ന​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​ടെ സം​ഘ​വു​മാ​യി ലീ​ന​യ്ക്ക് എ​ന്താ​ണ് ഇ​ട​പാ​ടെ​ന്ന് അ​വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ലീ​ന​യെ വീ​ണ്ടും വി​ളി​പ്പി​ച്ച​ത്.

ഡി​സം​ബ​ർ 15നാ​ണ് ലീ​ന​യു​ടെ ‘നെ​യ്ൽ ആ​ർ​ടി​സ്ട്രി’ എ​ന്ന സ​ലൂ​ണി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ എ​ത്തി​യ ര​ണ്ടു പേ​രാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഓ​ടി​യെ​ത്തു​മ്പോ​ൾ അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.