ബൊ​ഗോ​ട്ട​യി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​നം; എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, January 17, 2019 11:08 PM IST
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. പോ​ലീ​സ് പ​രി​ശീ​ല സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ 38 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.

ബൊ​ഗോ​ട്ട​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ത്ത് ജ​ന​റ​ൽ സ്റ്റാ​ൻ​ഡാ​ർ​ഡ് സ്കൂ​ളി​നു മു​ന്നി​ലാ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. രാ​വി​ലെ സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലേ​ക്ക് വ​ന്ന കാ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. എ​ന്നാ​ൽ നി​ർ​ത്താ​ൻ ത​യാ​റാ​കാ​തെ മു​ന്നോ​ട്ടു​നീ​ങ്ങി​യ കാ​ർ മ​തി​ലിൽ ഇടിച്ചു. ഈസമയം അതിശക്തമായ സ്ഫോടനം ഉണ്ടായി. കാറിന്‍റെ ഡ്രൈവറും മരിച്ചവ​രി​ൽ ഉ​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.