ഒ​രു ക​ള്ള​നേ​യും രാ​ജ്യ​ത്തി​ന്‍റെ ഈ ​ചൗ​ക്കി​ദാ​ർ വെ​റു​തേ​വി​ടി​ല്ല: മോ​ദി
Saturday, January 12, 2019 2:43 PM IST
ന്യൂ​ഡ​ൽ​ഹി: വി​ക​സ​ന​കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ മാ​റ്റം ബി​ജെ​പി​യു​ടെ കൈ​ക​ളി​ലൂ​ട​യേ സാ​ധ്യ​മാ​കു​ക​യു​ള്ളു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ​തി​രേ ഒ​രു അ​ഴി​മ​തി ആ​രോ​പ​ണം പോ​ലും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഈ ​ചൗ​ക്കി​ദാ​ർ ഒ​രു ക​ള്ള​നേ​യും വെ​റു​തേ​വി​ടി​ല്ലെ​ന്നും ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ലി​ൽ സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യും വി​ശാ​ല​സ​ഖ്യ​ത്തി​നെ​തി​രേ​യും രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് മോ​ദി ഉ​ന്ന​യി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ പ​ണം അ​ഴി​മ​തി​ക്കാ​ർ​ക്ക് കൊ​ള്ള​യ​ടി​ക്കാ​ൻ പാ​ക​ത്തി​ൽ വ​ച്ച് കൊ​ടു​ത്ത​വ​രാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച​വ​രാ​ണ് അ​വ​ർ. ഇ​തി​നാ​ൽ ആ​രൊ​ക്കെ ബ​ഹ​ളം വ​ച്ചാ​ലും കാ​വ​ൽ​ക്കാ​ര​ൻ പ​ണി തു​ട​രും. ചൗ​ക്കി​ദാ​ർ അ​ട​ങ്ങി ഇ​രി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

വി​ശാ​ല​സ​ഖ്യം ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. ഇ​പ്പോ​ൾ മോ​ദി വി​രോ​ധ​ത്തി​ലാ​ണ് ചി​ല​ർ സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു. സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തെ​പ്പ​റ്റി ചി​ല​ർ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. എ​ന്നാ​ൽ മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​രു​ടെ ഉ​ന്ന​മ​ന​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം. ക​ർ​ഷ​ക​രെ ചി​ല​ർ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.