പി​ണ​റാ​യി​ക്ക് ധി​ക്കാ​ര​മെ​ന്ന് ആ​ന്‍റ​ണി
Saturday, January 12, 2019 1:30 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. പിണറായിയുടെ ധിക്കാരവും പക്വതയില്ലായ്മയും കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണെന്ന് ആന്‍റണി പറഞ്ഞു.

കേരളത്തിൽ ബിജെപിയെ വളർത്തി കോൺഗ്രസിനെ ദുർബലമാക്കാനാണ് പിണറായിയുടെ ശ്രമം. ശബരിമല വിഷയത്തിൽ യുഡിഎഫ് സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും ആന്‍റണി കൂട്ടിച്ചേർത്തു. സംസ്ഥാന ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ആന്‍റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.