അ​ടു​ത്ത​ത് അ​സ്താ​ന: എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കി​ല്ലെ​ന്ന് കോ​ട​തി, അ​ന്വേ​ഷ​ണം തു​ട​രും
Friday, January 11, 2019 4:32 PM IST
ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല. സി​ബി​ഐ മു​ന്‍ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്‌​ക്കെ​തി​രാ​യ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സ്താ​ന​യും കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ദേ​വേ​ന്ദ്ര കു​മാ​റും മ​നോ​ജ് പ്ര​സാ​ദും ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്.

സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​ലോ​ക് വ​ര്‍​മ ത​ന്നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​ണ് ഈ ​കേ​സ് എ​ന്നാ​യി​രു​ന്നു അ​സ്താ​ന​യു​ടെ വാ​ദം. അ​തേ​സ​മ​യം, അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കോ​ട​തി ഇ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.