ബം​ഗ​ളു​രു​വി​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു വി​ദേ​ശ വ​നി​ത മ​രി​ച്ചു
Monday, December 10, 2018 7:00 PM IST
ബം​ഗ​ളു​രു: ബം​ഗ​ളു​രു​വി​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു കൊ​ളം​ബി​യ​ൻ വ​നി​ത മ​രി​ച്ചു. ക​രീ​ന ഡാ​നി​യ​ൽ (25) എ​ന്ന യു​വ​തി​യാ​ണു ബം​ഗ​ളു​രു​വി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. നാ​ലു വ​ർ​ഷ​മാ​യി ഇ​വ​ർ ബം​ഗ​ളു​രു​വി​ൽ താ​മ​സ​മാ​ക്കി​യി​ട്ട്. ഇ​വി​ടെ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ സ്പാ​നി​ഷ് വി​വ​ർ​ത്ത​ക​യാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ക​രീ​ന. മ​രി​യ എ​ന്ന യു​വ​തി​ക്കൊ​പ്പം ഫ്ളാ​റ്റ് പ​ങ്കി​ട്ടാ​ണു ക​രീ​ന താ​മ​സി​ച്ചി​രു​ന്ന​ത്. ക​രീ​ന ജീ​വ​നൊ​ടു​ക്കി​യ​താ​ണോ അ​പ​ക​ട​മ​ര​ണ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു ക​രീ​ന മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.