വി​ദേ​ശ പ​ര്യ​ട​നം എ​ല്ലാ​വ​ർ​ക്കും ദു​ഷ്ക​രം, മ​റ്റൂ രാ​ജ്യ​ങ്ങ​ളെ നോ​ക്കൂ: ര​വി ശാ​സ്ത്രി
Sunday, November 18, 2018 8:48 PM IST
ബ്രി​സ്ബേ​ൻ: വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ൾ ഇ​ന്ത്യ​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ ടീ​മു​ക​ൾ​ക്കും ദു​ഷ്ക​ര​മാ​ണെ​ന്നു ര​വി ശാ​സ്ത്രി. വി​ദേ​ശ​ത്ത് ഇ​ന്ത്യ​യു​ടെ ദ​യ​നീ​യ പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദ​യ​നീ​യ സ​ഞ്ചാ​രി​ക​ൾ എ​ന്ന പേ​ര് ഇ​ന്ത്യ​ക്കു ചാ​ർ​ത്ത​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

2018ൽ ​ഇ​ന്ത്യ ര​ണ്ട് വി​ദേ​ശ ടെ​സ്റ്റ് പ​ര​ന്പ​ര​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ 1-2നും ​ഇം​ഗ്ല​ണ്ടി​ൽ 1-4നും. ​വി​ദേ​ശ പ​ര്യ​ട​നം ന​ട​ത്തു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളെ​യും നോ​ക്കു​ക. വി​ദേ​ശ​ത്ത് ജൈ​ത്ര​യാ​ത്ര ന​ട​ത്തി​യ ടീ​മു​ക​ൾ കു​റ​വാ​ണ്. തൊ​ണ്ണൂ​റു​ക​ളി​ൽ ഓ​സ്ട്രേ​ലി​യ​യും പി​ന്നീ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യും മാ​ത്ര​മാ​ണ് വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ളി​ൽ ശോ​ഭി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച്-​ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്ര ടീ​മു​ക​ൾ വി​ജ​യ​ക​ര​മാ​യി വി​ദേ​ശ പ​ര്യ​ട​നം ന​ട​ത്തി​യെ​ന്ന് നോ​ക്കി​യാ​ൽ കാ​ര്യ​ങ്ങ​ൾ പി​ടി​കി​ട്ടും- ശാ​സ്ത്രി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തോ​ടെ ഇ​ന്ത്യ​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. ഡി​സം​ബ​ർ ആ​റി​നാ​ണ്് ആ​ദ്യ ടെ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.