മടങ്ങിവരാൻ തൃപ്തി മടങ്ങി; വിമാനത്താവളത്തിൽ പ്ര​തി​ഷേ​ധം അവസാനിച്ചു
Friday, November 16, 2018 10:20 PM IST
കൊച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്താ​തെ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി. വെള്ളിയാഴ്ച രാ​ത്രി 9.30നു​ള്ള കൊ​ച്ചി-​മും​ബൈ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തി​യടക്കമുള്ള ഏഴംഗ സം​ഘം മ​ട​ങ്ങി​യ​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ സ​മ്മ​തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ട​ങ്ങി പോ​കാ​ൻ തൃ​പ്തി ദേ​ശാ​യി തീ​രു​മാ​നി​ച്ച​ത്. തൃ​പ്തി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​മ്പ​ടി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ ശ​ര​ണം വി​ളി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.