നോ​ട്ട് നി​രോ​ധ​നം വ​ലി​യ ദു​ര​ന്തം: മ​മ​ത
Thursday, November 8, 2018 10:17 PM IST
കോ​ൽ​ക്ക​ത്ത: നോ​ട്ട് നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ ദി​വ​സം ഇ​ന്ത്യ​യു​ടെ ക​റു​ത്ത ദി​ന​മാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. നോ​ട്ട് നി​രോ​ധ​നം വ​ലി​യ ദു​ര​ന്ത​മാ​യി​രു​ന്നെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.

നോ​ട്ട് നി​രോ​ധ​ന തീ​രു​മാ​ന​ത്തി​ലൂ​ടെ ആ​ർ​ക്കാ​ണ് പ്ര​യോ​ജ​നം ല​ഭി​ച്ച​ത്? എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്? ആ​രെ​യാ​ണ് ഇ​ത് തൃ​പ്തി​പ്പെ​ടു​ത്തി​യ​ത്? ചി​ല ആ​ളു​ക​ളു​ടെ അ​ജ​ണ്ട​ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​നെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം അ​നു​ഭ​വി​ച്ച​ത് കാ​ർ​ഷി​ക മേ​ഖ​ല​യാ​യി​രു​ന്നു. ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​രും നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ കെ​ടു​തി അ​നു​ഭ​വി​ച്ചു. സാ​മ്പ​ത്തി​ക രം​ഗം ആ​കെ ദു​ർ​ബ​ല​മാ​യി. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഞെ​രു​ക്ക​ത്തി​ലാ​ണ്. രൂ​പ​യു​ടെ മൂ​ല്യം താ​ഴെ​ക്കു പ​തി​ച്ചി​രി​ക്കു​ന്നു. വീ​ട്ട​മ്മ​മാ​രും ദി​വ​സ​വേ​ത​ന​ക്കാ​രും അ​വ​ർ ഇ​പ്പോ​ഴും ക​ണ്ണീ​രി​ലാ​ണ്. നോ​ട്ട് നി​രോ​ധ​നം വ​ലി​യ ദു​ര​ന്ത​മാ​യി​രു​ന്നെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.