ശുഹൈബ് വധം: കണ്ണൂരിലെ സിപിഎം ദുർബലമായെന്ന് കെ. സുധാകരൻ
Monday, February 19, 2018 10:49 AM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ 48 മണിക്കൂർ നിരാഹാര സമരം തുടങ്ങി. ശുഹൈബിനെ കൊലപ്പെടുത്തിയതോടെ കണ്ണൂരിലെ സിപിഎം ദുർബലരായിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിൽ എസ്പി എത്തും മുന്പ് പോലീസുകാർ കേസ് രജിസ്റ്റർ ചെയ്തത് ദുരൂഹമാണ്. ഇക്കാര്യത്തിൽ ഇരിട്ടി ഡിവൈഎസ്പി തിടുക്കം കാണിച്ചു. ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രതികൾ യഥാർഥ പ്രതികളാണോയെന്ന് സംശയമുണ്ട്. സർക്കാർ സത്യസന്തമായ അന്വേഷണ സംഘത്തെ നിയോഗിച്ചാൽ കോണ്‍ഗ്രസ് അനുകൂലിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പിണറായി വിജയന്‍റെയും പി. ജയരാജന്‍റെയും സന്തതസഹചാരിയായി നടന്നിരുന്നവരാണ് കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത്. സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വമാണ് പ്രതികളെ പോലീസിൽ എൽപ്പിച്ചത്. പിന്നെ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന് സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് പറയാൻ സാധിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.