നി​ല മെ​ച്ച​പ്പെ​ടു​ത്തി; ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം 102-ാം ​സ്ഥാ​ന​ത്ത്
Thursday, January 18, 2018 9:41 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക ഫു​ട്ബോ​ൾ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ ടീം 2018​ൽ മു​ന്നേ​റ്റ​ത്തോ​ടെ തു​ട​ങ്ങി. ഫി​ഫ പു​റ​ത്തി​റ​ക്കി​യ പു​തി​യ റാ​ങ്കിം​ഗി​ൽ ടീം 102-ാം ​സ്ഥാ​ന​ത്താ​ണ്. 2017 ഡിം​സ​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ റാ​ങ്കിം​ഗി​ൽ​നി​ന്ന് മൂ​ന്നു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ടീം ​മു​ന്നേ​റി​യ​ത്.

ഡി​സം​ബ​റി​ലെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 105-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. 13 പോ​യി​ന്‍റ് കൂ​ടു​ത​ൽ ല​ഭി​ച്ച ഇ​ന്ത്യ​ക്ക് 333 റേ​റ്റിം​ഗ് പോ​യി​ന്‍റാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ തോ​ൽ​വി അ​റി​ഞ്ഞേ​യി​ല്ല. ഒ​ന്പ​ത് ക​ളി​യി​ൽ ഏ​ഴു ജ​യം ര​ണ്ടു സ​മ​നി​ലു​മാ​യി​രു​ന്നു സ്റ്റീ​ഫ​ൻ കോ​ണ്‍​സ്റ്റ​ന്ൈ‍​റ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീ​മി​ന്. ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ത്രി​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യാ​യി​രു​ന്നു ചാ​ന്പ്യ·ാ​ർ.

ന​വം​ബ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യു​മാ​യി 2-2ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ 2019 എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. മാ​ർ​ച്ച് 27ന് ​ഇ​ന്ത്യ ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കി​ർ​ഗി​സ്ഥാ​നെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...