പ​ത്മ​ജ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, September 22, 2019 12:15 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പാ​ർ​ട്ടി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ക​യെ​ന്നും പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി വേ​ണ്ട. പ​ത്മ​ജ​യെ നി​ർ​ത്തി​യാ​ൽ കു​ടും​ബ​വാ​ഴ്ച​യെ​ന്ന് ആ​രോ​പ​ണ​മു​യ​രു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ത​നി​ക്ക് വ​ട്ടി​യൂ​ർ​ക്കാ​വി​ലേ​ക്ക് പ്ര​ത്യേ​ക നോ​മി​നി​യി​ല്ല. പാ​ർ​ട്ടി​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ക. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ വേ​ദ​ന​യോ​ടെ​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് വി​ട്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ബി​ജെ​പി നേ​ട്ട​മു​ണ്ടാ​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.