ജറുസലം പ്രഖ്യാപനം: ജർമനിയിൽ വൻ പ്രതിഷേധം
Monday, December 11, 2017 2:47 AM IST
ബെർലിൻ: ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്കെതിരെ ജർമൻ തലസഥാനമായ ബർലിനിൽ വൻ പ്രതിഷേധം. ബർലിനിലെ നെവുകൊലയിലാണ് ആയിരങ്ങൾ പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനം നടന്നത്.



പ്രതിഷേധക്കാർ ഇസ്രയേൽ പതാകകൾ കത്തിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്ന് ഡസനിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെയ്കോ മാസ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...