കോ​വി​ഡ് കാ​ല​ത്തും ലോ​കം "വെ​ന്തു​രു​കി’; 2020 ഏ​റ്റ​വും ചൂ​ടേ​റി​യ വ​ർ​ഷ​മെ​ന്ന് യു​എ​ൻ
Thursday, December 3, 2020 9:41 AM IST
ജ​നീ​വ: 2020 ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും ചൂ​ടേ​റി​യ വ​ർ​ഷ​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന. 2016-ലെ ​ചൂ​ടി​നേ​ക്കാ​ൾ ക​ന​ത്ത ചൂ​ടാ​യി​രി​ക്കും ഈ ​വ​ർ​ഷം അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

1850 മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 2015 മു​ത​ൽ 2020 വ​രെ താ​പ​നി​ല കൂ​ടി​യ വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്നും യു​എ​ൻ വേ​ൾ​ഡ് മീ​റ്റ​റോ​ള​ജി​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ (ഡ​ബ്ള്യു​എം​ഒ) ന്‍റെ 2020 സ്റ്റേ​റ്റ് ഗ്ലോ​ബ​ൽ ക്ലൈ​മ​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ര​യി​ലും ക​ട​ലി​ലും പ്ര​ത്യേ​കി​ച്ച് ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലും ഈ ​വ​ർ​ഷം ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഓ​സ്ട്രേ​ലി​യ, സൈ​ബീ​രി​യ, യു​എ​സ് വെ​സ്റ്റ് കോ​സ്റ്റ്, സൗ​ത്ത് അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ട്ടു​തീ​യാ​ണ് താ​പ​നി​ല വ​ർ​ധി​ക്കാ​ൻ ഒ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് ഉ​യ​രു​ന്ന പു​ക ലോ​ക​ത്താ​ക​മാ​നം വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​ബ്ള്യു​എം​ഒ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​ട്ടേ​രി താ​ല​സ് ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന ഹ​രി​ത​വാ​ത​ക പ്ര​ഭാ​വം ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ആ​ളു​ക​ൾ വീ​ട്ടി​ലി​രി​ക്കു​ന്ന കാ​ല​ത്തും ഹ​രി​ത​വാ​ത​ക പ്ര​ഭാ​വം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.