ഐഎസ്എൽ ഫൈനൽ ഏപ്രിലിൽ
Monday, March 17, 2025 2:00 AM IST
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ഫൈനലിന്റെ തീയതി അധികൃതർ പ്രഖ്യാപിച്ചു. ഏപ്രിൽ 12ന് ഫൈനൽ അരങ്ങേറും. സെമി ഫൈനൽ മത്സരങ്ങൾ ഹോം, എവേ എന്നിങ്ങനെ രണ്ട് പാദങ്ങളിലായി അരങ്ങേറും.
ഫൈനലിൽ എത്തുന്ന ടീമുകളിൽ ലീഗ് ടേബിളിൽ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം മത്സരമായാണ് ഫൈനൽ അരങ്ങേറുക. ഈ മാസം 29 മുതലാണ് പ്ലേ ഓഫ്. ഏപ്രിൽ രണ്ട്, മൂന്ന്, ആറ്, ഏഴ് തീയതികളിലാണ് സെമി ഫൈനൽ. ലീഗിൽ ആദ്യ രണ്ടു സ്ഥാനക്കാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും എഫ്സി ഗോവയും നേരിട്ട് സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.