ജിസ്മോൻ നാഷണൽ ഇൻസ്ട്രക്ടർ
Saturday, March 15, 2025 12:00 AM IST
കോട്ടയം: ലോക ചെസ് ഫെഡറേഷൻ പരിശീലകർക്കു നൽകുന്ന നാഷണൽ ഇൻസ്ട്രക്ടർ ടൈറ്റിൽ കേരളത്തിന്റെ ജിസ്മോൻ മാത്യുവിന്.
ആർബിട്രേഷനിൽ ലോക ചെസ് ഫെഡറേഷൻ നൽകുന്ന പരമോന്നത ടൈറ്റിൽ ആയ ഇന്റർനാഷണൽ ആർബിറ്റർ ടൈറ്റിൽ ഉള്ള ജിസ്മോൻ നിരവധി അന്താരാഷ്ട്ര ടൂർണമെന്റ്കളിൽ ചീഫ് ആർബിറ്ററായിട്ടുണ്ട്.
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനും ചെസ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ കമ്മീഷൻ ചെയർമാനുമാണ്.