സിറ്റിയെ ബ്രൈറ്റൻ പൂട്ടി
Sunday, March 16, 2025 1:34 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രൈറ്റന്റെ സമനില പൂട്ട്. രണ്ടു തവണ മുന്നിൽനിന്ന സിറ്റിയെ ബ്രൈറ്റൻ 2-2ന് സമനിലയിൽ തളച്ചു.
എർലിംഗ് ഹാലൻഡ് 11-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു. പെർവിസ് എസ്റ്റുപിനാൻ (29’) സന്ദർശകർക്കു സമനില നൽകി.
39-ാം മിനിറ്റിൽ ഒമർ മർമൂഷ് സിറ്റിയെ ലീഡിലെത്തിച്ചു. എന്നാൽ അബ്ദുക്കോദിർ ഖുസനോവിന്റെ ഓണ്‍ഗോൾ ബ്രൈറ്റനെ സമനിലയിലെത്തിച്ചു. 47 പോയിന്റുമായി സിറ്റി അഞ്ചാമതാണ്. 46 പോയിന്റുള്ള ബ്രൈറ്റൻ ഏഴാമതും.