ടെ​​ക്സ​​സ്: ഹെ​​വി​​വെ​​യ്റ്റ് ബോ​​ക്സിം​​ഗ് ലോ​​ക​​ത്തി​​ലെ വെ​​ടി​​ക്കെ​​ട്ട് ഇ​​ടി​​മു​​ഴ​​ക്കം ഇ​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലെ ടെ​​ക്സ​​സി​​ൽ. ഹെ​​വി​​വെ​​യ്റ്റ് ബോ​​ക്സിം​​ഗ് ഇ​​തി​​ഹാ​​സം മൈ​​ക്കി​​ൽ ടൈ​​സ​​ണും ന​​ട​​നും യു​​ട്യൂ​​ബ​​റും ബോ​​ക്സ​​റു​​മാ​​യ ജെ​​യ്ക് പോ​​ളും ത​​മ്മി​​ലു​​ള്ള മി​​ല്യ​​ണ്‍ ഡോ​​ള​​ർ ഇ​​ടി ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു രാ​​വി​​ലെ 6.30ന് ​​ന​​ട​​ക്കും.

ബോ​​ക്സിം​​ഗ് ലോ​​ക​​ത്തി​​ലെ ഗ്ലാ​​മ​​ർ പോ​​രാ​​ട്ട​​മാ​​യി വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഈ ​​പോ​​രാ​​ട്ടം നെ​​റ്റ്ഫ്ളി​​ക്സി​​ലൂ​​ടെ ത​​ത്സ​​മ​​യം കാ​​ണാം. അ​​ന്പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ ടൈ​​സ​​ണും ഇ​​രു​​പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ പോ​​ളും ബോ​​ക്സി​​നു മു​​ന്പാ​​യു​​ള്ള അ​​വ​​സാ​​ന​​വ​​ട്ട മു​​ഖാ​​മു​​ഖം ഇ​​ന്ന​​ലെ ന​​ട​​ന്നു.

പോ​​ളി​​ന്‍റെ മു​​ഖ​​ത്ത​​ടി​​ച്ച് ടൈ​​സ​​ണ്‍

ഇ​​ന്നു ന​​ട​​ക്കു​​ന്ന സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഇ​​ന്ന​​ലെ ഇ​​രു​​വ​​രും മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലെ​​ത്തി​​യ​​പ്പോ​​ൾ ജെ​​യ്ക് പോ​​ളി​​ന്‍റെ മു​​ഖ​​ത്ത് മൈ​​ക്ക് ടൈ​​സ​​ണ്‍ കൈ​​വ​​ച്ചു. നാ​​ലു കാ​​ലി​​ൽ അ​​രി​​കി​​ലേ​​ക്കെ​​ത്തി​​യ പോ​​ളി​​ന്‍റെ മു​​ഖ​​ത്ത് ടൈ​​സ​​ണ്‍ അ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ടൈ​​സ​​ണെ​​യും പോ​​ളി​​നെ​​യും സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ർ പി​​ടി​​ച്ചു​​മാ​​റ്റി രം​​ഗം ശാ​​ന്ത​​മാ​​ക്കി. മു​​ഖ​​ത്ത​​ടി​​ച്ച​​തി​​ന്‍റെ ഫീ​​ൽ ഒ​​ന്നും തോ​​ന്നി​​യി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ഉ​​ട​​ൻ​​ത​​ന്നെ പോ​​ൾ പ്ര​​തി​​ക​​രി​​ച്ച​​ത്. ഭാ​​രം നോ​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. ലോ​​ക ഹെ​​വി​​വെ​​യ്റ്റ് മു​​ൻ ചാ​​ന്പ്യ​​നാ​​യ ടൈ​​സ​​ണി​​ന്‍റെ തൂ​​ക്കം 103.6 കി​​ലോ​​ഗ്രാ​​മും ജെ​​യ്ക് പോ​​ളി​​ന്‍റേ​​ത് 103 കി​​ലോ​​ഗ്രാ​​മു​​മാ​​ണ്.

60 മി​​ല്യ​​ണി​​ന്‍റെ ഇ​​ടി

ഹെ​​വി​​വെ​​യ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളു​​ടേ​​തു​​പോ​​ലെ മൂ​​ന്നു മി​​നി​​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള റൗ​​ണ്ടു​​ക​​ള​​ല്ല ടൈ​​സ​​ണ്‍ x പോ​​ൾ പോ​​രാ​​ട്ട​​ത്തി​​ലു​​ണ്ടാ​​കു​​ക. ര​​ണ്ട് മി​​നി​​റ്റ് വീ​​ത​​മു​​ള്ള എ​​ട്ട് റൗ​​ണ്ട് ഇ​​ടി അ​​ര​​ങ്ങേ​​റും. സാ​​ധാ​​ര​​ണ​​യി​​ലേ​​തി​​ലും നാ​​ലു കി​​ലോ​​ഗ്രാം അ​​ധി​​ക​​മു​​ള്ള ഗ്ലൗ​​സ് ആ​​യി​​രി​​ക്കും ഇ​​രു​​വ​​രും അ​​ണി​​യു​​ക. കൂ​​ടു​​ത​​ൽ സു​​ര​​ക്ഷ​​യ്ക്കുവേ​​ണ്ടി​​യാ​​ണി​​ത്.


60 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ് (506.61 കോ​​ടി രൂ​​പ) ഈ ​​പോ​​രാ​​ട്ട​​ത്തി​​ന്‍റെ ആ​​കെ​​യു​​ള്ള പ്ര​​തി​​ഫ​​ലം. ഇ​​തി​​ൽ 20 മി​​ല്യ​​ണ്‍ ഡോ​​ള​​ർ (168.86 കോ​​ടി രൂ​​പ) ടൈ​​സ​​ണി​​നു ല​​ഭി​​ക്കും. ടൈ​​സ​​ണി​​നേ​​ക്കാ​​ൾ 31 വ​​യ​​സ് ഇ​​ള​​യ​​താ​​ണ് പോ​​ൾ.

19 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം

ടൈ​​സ​​ണ്‍ 19 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ ശേ​​ഷ​​മാ​​ണ് ഹെ​​വി​​വെ​​യ്റ്റ് ഇ​​ടി​​ക്കൂ​​ട്ടി​​ൽ എ​​ത്തു​​ന്ന​​ത്. 1987-1990 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഹെ​​വി​​വെ​​യ്റ്റ് ലോ​​ക​​ത്തി​​ൽ ടൈ​​സ​​ണ്‍ ആ​​യി​​രു​​ന്നു സൂ​​പ്പ​​ർ ഹീ​​റോ. 58 പ്ര​​ഫ​​ഷ​​ണ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ 50ലും ​​ടൈ​​സ​​ണ്‍ ആണു ജ​​യി​​ച്ചത്. ആ​​റ് എ​​ണ്ണ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ ര​​ണ്ടു പോ​​രാ​​ട്ടം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. 2005ലാ​​യി​​രു​​ന്നു ടൈ​​സ​​ണ്‍ അ​​വ​​സാ​​ന​​മാ​​യി പ്ര​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗ് ന​​ട​​ത്തി​​യ​​ത്.

ജെ​​യ്ക് പോ​​ൾ 11 പ്ര​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗി​​ൽ ഇ​​തു​​വ​​രെ പ​​ങ്കാ​​ളി​​യാ​​യി. അ​​തി​​ൽ പ​​ത്തി​​ലും ജ​​യി​​ച്ചു. ഇം​​ഗ്ലീ​​ഷ് ബോ​​ക്സ​​റാ​​യ ടോ​​മി ഫ്യൂ​​രി​​ക്കു മു​​ന്നി​​ലാ​​യി​​രു​​ന്നു ഈ ​​അ​​മേ​​രി​​ക്ക​​ൻ ബോ​​ക്സ​​റി​​ന്‍റെ ഏ​​ക തോ​​ൽ​​വി.

ആ​​റു വ​​ർ​​ഷം മു​​ന്പ് പ്ര​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗ് റിം​​ഗി​​ലെ​​ത്തി​​യ പോ​​ളി​​ന്‍റെ ആ​​ദ്യ ഹെ​​വി​​വെ​​യ്റ്റ് പോ​​രാ​​ട്ട​​മാ​​ണി​​ത്. ഫോ​​ബ്സ് പു​​റ​​ത്തി​​റ​​ക്കി​​യ യു​​ട്യൂ​​ബ് ക്രി​​യേ​​റ്റ​​ർ​​മാ​​രി​​ലെ സ​​ന്പ​​ന്ന​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ നാ​​ലു വ​​ർ​​ഷം (2017, 2018, 2021, 2023) ഒ​​ന്നാ​​മ​​നാ​​യി​​രു​​ന്നു പോ​​ൾ.