കായിക പഠനവകുപ്പ് മേധാവിയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. വിരമിച്ച ശേഷം 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ സര്‍വകലാശാലാ അത്ലറ്റിക്സ്, ക്രോസ് കണ്ട്രി ടീമിനൊപ്പം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുഖ്യപരിശീലകനായി.
മുൻ ദേശീയ അത്ലറ്റും കാലിക്കട്ട് സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന എ. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ: ക്യാപ്റ്റൻ സന്തോഷ് കൈമൾ (ഇന്ത്യൻ നേവി), സൗമി കൈമൾ (അധ്യാപിക, ആർമി സ്കൂൾ, ബംഗളൂരു). മരുമക്കൾ: ലഫ്. കേണൽ ആനന്ദ്, ലക്ഷ്മി.