കാനറിയെ വീഴ്ത്തി സമുറായി
Wednesday, October 15, 2025 1:14 AM IST
ടോക്കിയോ: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ അഞ്ച് തവണ ലോകകപ്പ് സ്വന്തമാക്കിയ ചരിത്രമുള്ള ബ്രസീലിനെ തകര്‍ത്ത് ജപ്പാന്.
ആദ്യ പകുതിയില്‍ രണ്ടു ഗോളിനു മുന്നിട്ടുനിന്ന കാനറികളെ രണ്ടാം പകുതിയിലെ തിരിച്ചുവരവിലൂടെയാണ് സമുറായികള്‍ 3-2നു വീഴ്ത്തിയത്.
പൗലൊ ഹെന് റിക്വസ് (26’), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (32’) എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്.
തകുമി മിനാമിനോ (52’), കെയ്റ്റൊ നാകാമുറ (62’), അയാസെ ഉഡ (71’) എന്നിവരിലൂടെ സമുറായികള്‍ തിരിച്ചടിച്ചപ്പോള്‍ ബ്രസീലിന് ഉത്തരമില്ലാതായി.
ബ്രസീലിന് എതിരേ ജപ്പാന്റെ ആദ്യ ജയമാണ്.