ന്യൂ​​ഡ​​ല്‍​ഹി: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് അ​​ഞ്ചാം​​ദി​​നം​​വ​​രെ നീ​​ട്ടാ​​തി​​രി​​ക്കാ​​നാ​​യി​​രു​​ന്നു ര​​ണ്ടാം​​ദി​​നം പ​​കു​​തി​​വ​​ച്ച് ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ഡി​​ക്ല​​യ​​ര്‍ ചെ​​യ്ത​​ത്.

എ​​ന്നാ​​ല്‍, തു​​ട​​ര്‍​ച്ച​​യാ​​യി 200.4 ഓ​​വ​​ര്‍ എ​​റി​​ഞ്ഞ​​തി​​നു​​ശേ​​ഷം മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്ക് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സും അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ സാ​​ധി​​ച്ച​​ത്; ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 81.5 ഓ​​വ​​റി​​ല്‍ 248നും ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 118.5 ഓ​​വ​​റി​​ല്‍ 390നും. ​​ഫോ​​ളോ ഓ​​ണ്‍ വ​​ഴ​​ങ്ങി​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് 121 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യം കു​​റി​​ച്ചു.

നാ​​ലാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ ഇ​​ന്ത്യ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 63 എ​​ന്ന നി​​ല​​യി​​ലാ​​ണ്. അ​​ദ്ഭു​​ത​​ങ്ങ​​ള്‍ സം​​ഭ​​വി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ അ​​ഞ്ചാം​​ദി​​ന​​മാ​​യ ഇ​​ന്ന് 58 റ​​ണ്‍​സ്‌​​കൂ​​ടി നേ​​ടി ഇ​​ന്ത്യ ര​​ണ്ടു മ​​ത്സ​​ര പ​​ര​​മ്പ​​ര 2-0നു ​​തൂ​​ത്തു​​വാ​​രും. അ​​തോ​​ടെ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ കൈ​​യി​​ലേ​​ക്ക് ക​​ന്നി ട്രോ​​ഫി എ​​ത്തും...

പ്ര​​തീ​​ക്ഷ തെ​​റ്റി​​ച്ച ഹോ​​പ്പ്

വി​​ന്‍​ഡീ​​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് 81.5 ഓ​​വ​​റി​​ല്‍ അ​​വ​​സാ​​നി​​പ്പി​​ച്ച​​പ്പോ​​ള്‍ ഇ​​ന്ത്യ പ്ര​​തീ​​ക്ഷി​​ച്ച​​ത്, ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ലും അ​​താ​​വ​​ര്‍​ത്തി​​ച്ച് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലേ​​തു​​പോ​​ലെ ഇ​​ന്നിം​​ഗ്‌​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കാ​​മെ​​ന്നാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ വി​​ന്‍​ഡീ​​സി​​ന്‍റെ പ്ര​​തീ​​ക്ഷ​​യാ​​യി ജോ​​ണ്‍ കാം​​ബ​​ലും ഷാ​​യ് ഹോ​​പ്പും സെ​​ഞ്ചു​​റി​​യു​​മാ​​യി പ്ര​​തി​​രോ​​ധം തീ​​ര്‍​ത്തു.

മൂ​​ന്നാം വി​​ക്ക​​റ്റി​​ല്‍ ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് 177 റ​​ണ്‍​സാ​​ണ് നേ​​ടി​​യ​​ത്. 199 പ​​ന്തി​​ല്‍ 115 റ​​ണ്‍​സ് നേ​​ടി​​യ കാം​​ബ​​ലി​​നെ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ വി​​ക്ക​​റ്റി​​നു മു​​ന്നി​​ല്‍ കു​​ടു​​ക്കി. 214 പ​​ന്തി​​ല്‍ 103 റ​​ണ്‍​സ് നേ​​ടി​​യ ഹോ​​പ്പി​​നെ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് ക്ലീ​​ന്‍ ബൗ​​ള്‍​ഡാ​​ക്കി. ഹോ​​പ്പ് പു​​റ​​ത്താ​​യ​​പ്പോ​​ള്‍ വി​​ന്‍​ഡീ​​സ് ഒ​​രു റ​​ണ്‍ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു.


മാ​​ത്ര​​മ​​ല്ല, ജ​​സ്റ്റി​​ന്‍ ഗ്രീ​​വ്‌​​സി​​ന്‍റെ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും (50 നോ​​ട്ടൗ​​ട്ട്) റോ​​സ്റ്റ​​ണ്‍ ചേ​​സി​​ന്‍റെ (40) പ്ര​​തി​​രോ​​ധ​​വും ചേ​​ര്‍​ന്ന​​തോ​​ടെ വി​​ന്‍​ഡീ​​സ് 120 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ് നേ​​ടി. ഹോ​​പ്പും ചേ​​സും ചേ​​ര്‍​ന്ന് നാ​​ലാം വി​​ക്ക​​റ്റി​​ല്‍ 59 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടാ​​ണു​​ണ്ടാ​​ക്കി​​യ​​ത്.

ഇ​​ന്ത്യ​​ക്കാ​​യി കു​​ല്‍​ദീ​​പ് യാ​​ദ​​വും ജ​​സ്പ്രീ​​ത് ബും​​റ​​യും മൂ​​ന്നു വി​​ക്ക​​റ്റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി. മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് ര​​ണ്ടും ജ​​ഡേ​​ജ, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ എ​​ന്നി​​വ​​ര്‍ ഓ​​രോ വി​​ക്ക​​റ്റും നേ​​ടി.

രാ​​ഹു​​ല്‍-​​സു​​ദ​​ര്‍​ശ​​ന്‍

121 റ​​ണ്‍​സ് വി​​ജ​​യ ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ ഇ​​ന്ത്യ 18 ഓ​​വ​​റി​​ല്‍ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 63 റ​​ണ്‍​സു​​മാ​​യാ​​ണ് നാ​​ലാം​​ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. 54 പ​​ന്തി​​ല്‍ 25 റ​​ണ്‍​സു​​മാ​​യി കെ.​​എ​​ല്‍. രാ​​ഹു​​ലും 47 പ​​ന്തി​​ല്‍ 30 റ​​ണ്‍​സു​​മാ​​യി സാ​​യ് സു​​ദ​​ര്‍​ശ​​നു​​മാ​​ണ് ക്രീ​​സി​​ല്‍. ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 175 റ​​ണ്‍​സ് നേ​​ടി​​യ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളി​​ന്‍റെ (8) വി​​ക്ക​​റ്റാ​​ണ് ഇ​​ന്ത്യ​​ക്കു ന​​ഷ്ട​​പ്പെ​​ട്ട​​ത്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ്: 518/5 ഡി​​ക്ല​​യേ​​ര്‍​ഡ്.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് 248, 390.

ഇ​​ന്ത്യ രണ്ടാം ഇ​​ന്നിം​​ഗ്‌​​സ്: യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ സി ​​ഫി​​ലി​​പ്പ് ബി ​​വാ​​രി​​ക്കാ​​ന്‍ 8, കെ.​​എ​​ല്‍. രാ​​ഹു​​ല്‍ നോ​​ട്ടൗ​​ട്ട് 25, സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ നോ​​ട്ടൗ​​ട്ട് 30, എ​​ക്‌​​സ്ട്രാ​​സ് 0, ആ​​കെ 18 ഓ​​വ​​റി​​ല്‍ 63/1.
വി​​ക്ക​​റ്റ് വീ​​ഴ്ച: 1-9.

ബൗ​​ളിം​​ഗ്: ജെ​​യ്ഡ​​ന്‍ സീ​​ല്‍​സ് 3-0-14-0, ജോ​​മെ​​ല്‍ വാ​​രി​​ക്കാ​​ന്‍ 7-1-15-1, ഖാ​​രി പി​​യെ​​ര്‍ 6-0-24-0, റോ​​സ്റ്റ​​ണ്‍ ചേ​​സ് 2-0-10-0.