ശ്രീലങ്കയ്ക്കു ജയം
Sunday, July 21, 2024 12:27 AM IST
ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്കു ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ലങ്ക 17 പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: ബംഗ്ലാദേശ് 111/8 (20), ശ്രീലങ്ക 114/3 (17.1).
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനുവേണ്ടി നിഗർ സുൽത്താന (48 നോട്ടൗട്ട്), ഷോർണ അക്തർ (25) എന്നിവരാണ് മികച്ച ബാറ്റിംഗ് കാഴ്ചവച്ചത്. 59 പന്ത് നീണ്ടതായിരുന്നു നിഗറിന്റെ ഇന്നിംഗ്സ്. ശ്രീലങ്കയുടെ ഇനോഷി പ്രിയദർശിനിയും ഉദേശിക പ്രബോധനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ ആതിഥേയർക്കുവേണ്ടി വിഷ്മി ഗുണരത്നെ (48 പന്തിൽ 51) അർധസെഞ്ചുറി നേടി. ഹർഷിത സമരവിക്രമ 31 പന്തിൽ 33 റണ്‍സ് നേടി.