ല​​ണ്ട​​ൻ: വിം​​ബി​​ൾ​​ഡ​​ണ്‍ വ​​നി​​താ സിം​​ഗി​​ൽ​​സ് കി​​രീ​​ടം ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ബാ​​ർ​​ബ​​ര ക്രെ​​ജി​​കോ​​വ​​യ്ക്ക്. ഫൈ​​ന​​ലി​​ൽ ക്രെ​​ജി​​കോ​​വ 6-2, 2-6, 6-4ന് ​​ഇ​​റ്റ​​ലി​​യു​​ടെ ജാ​​സ്മി​​ൻ പൗ​​ളി​​നി​​യെ തോ​​ൽ​​പ്പി​​ച്ചു.

ചെ​​ക് താ​​ര​​ത്തി​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ ഗ്രാ​​ൻ​​സ്‌ലാം ​​കി​​രീ​​ട​​മാ​​ണ്. 2021ലെ ​​ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ലും ക്രെ​​ജി​​കോ​​വ ചാ​​ന്പ്യ​​നാ​​യി​​രു​​ന്നു. പൗ​​ളി​​നി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ഗ്രാ​​ൻ​​സ്‌ലാം ​​ഫൈ​​ന​​ലി​​ൽ തോ​​ൽ​​ക്കു​​ന്ന​​ത്. 2024 ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ ഇ​​ഗാ ഷ്യാ​​ങ്ടെ​​ക്കി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടിരുന്നു.