കപിൽ ദേവ് ഗോൾഫ് പ്രസിഡന്റ്
Thursday, June 27, 2024 12:36 AM IST
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ഗോൾഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1983 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത് കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. ഇന്ത്യക്കുവേണ്ടി 131 ടെസ്റ്റും 225 ഏകദിനവും കളിച്ചിട്ടുണ്ട്.
പ്രഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ) പ്രസിഡന്റായാണ് കപിൽ ദേവ് തെരഞ്ഞെടുക്കപ്പെട്ടത്.