ജയിച്ചാലും ഇല്ലെങ്കിലും പ്ലേ ഓഫ്
Friday, April 12, 2024 12:22 AM IST
ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിലെ അവസാന ലീഗ് മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ. മുൻ ചാന്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
2024 കലണ്ടർ വർഷം കളിച്ച ഒന്പത് മത്സരങ്ങളിൽ ഏഴിലും പരാജയപ്പെട്ട ടീമാണ് ബ്ലാസ്റ്റേഴ്സ് എന്നതും വാസ്തവം. 2024 ഐഎസ്എല്ലിലെ ഏറ്റവും മോശം ടീമാണ് ഹൈദരാബാദ് എഫ്സി. കഴിഞ്ഞ 21 മത്സരങ്ങളിൽ ഒരു ജയവും അഞ്ച് സമനിലയും മാത്രമാണ് ഹൈദരാബാദിനു നേടാൻ സാധിച്ചത്. 12 ടീമുകൾ മത്സരിക്കുന്ന ലീഗിൽ എട്ട് പോയിന്റുമായി ഏറ്റവും പിന്നിലാണ് ഹൈദരാബാദ്.