എംജിക്ക് രണ്ടാംസ്ഥാനം
Thursday, February 29, 2024 1:46 AM IST
ഗോഹട്ടി: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ വിഭാഗം വോളിബോളിൽ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് രണ്ടാം സ്ഥാനം.
നാല് സെറ്റ് നീണ്ട ഫൈനലിൽ കോൽക്കത്തയിൽ നിന്നുള്ള അഡാമസ് യൂണിവേഴ്സിറ്റിയോടാണ് എംജി തോൽവി സമ്മതിച്ചത്. സ്കോർ: 18-25, 17-25, 25-22, 19-25. നിലവിലെ അഖിലേന്ത്യ അന്തർ സർവകലാശാല വനിത ചാന്പ്യന്മാരാണ് എംജി.
സെമിയിൽ ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയെ 25-22, 25-20, 22-25, 25-15ന് പരാജയപ്പെടുത്തിയായിരുന്നു എംജിയുടെ ഫൈനൽ പ്രവേശം.
ടീം: എയ്ഞ്ചൽ തോമസ്, കെ. ആര്യ, അൽന രാജ്, സ്നേഹ, റോളിപതക്ക്, എസ്. ആര്യ്, എം.എസ്. വിഭാ, വി. അഞ്ജന, രഞ്ജു ജേക്കബ്, നിവേദ്യത ജയൻ, അനിറ്റാ ആന്റണി. പരിശീലകർ: വി. അനിൽകുമാർ, നവാസ് വഹാബ്. മാനേജർമാർ: സുജാ മേരി ജോർജ്, ഡോ. ജിമ്മി ജോസഫ്.