കേരളം ചാമ്പ്യന്മാര്
Wednesday, February 28, 2024 2:13 AM IST
ചണ്ഡിഗഡ്: ചാര്‍ഖി ദാദ്രിയില്‍ നടന്ന രണ്ടാമത് നാഷണല്‍ പാരാ ആംപ്യൂട്ടി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്ന് കാറ്റഗറിയിലും കേരളം ചാമ്പ്യന്മാര്.
പാരാ ആംപ്യൂട്ടി ഫുട്ബോള്‍ അസോസിയേഷന് ഇന്ത്യയുടെ കീഴില്‍ ഹരിയാന പാരാ ആംപ്യൂട്ടി ഫുട്ബോള്‍ അസോസിയേഷന് നടത്തിയ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആംപ്യൂട്ടി കാറ്റഗറിയില്‍ മധ്യപ്രദേശിനെതിരേ എഴു ഗോളുകള്കളും അപ്പര്ലിംപിക് കാറ്റഗറിയില്‍ രാജസ്ഥാനെതിരേ ആറു ഗോളുകള്കളും ലോവര്ലിംപിക് കാറ്റഗറിയില്‍ ഉത്തരാഖണ്ഡിനെതിരേ എട്ടു ഗോളുകളും നേടിയാണ് കേരളം ചാമ്പ്യന്മാരായത്.
കേരളത്തിന്റെ ഗസ്റ്റ് പ്ലേയറായ ഡല്‍ഹി സ്വദേശി മിര്‍ ഒമിദ് ബെസ്റ്റ് പ്ലെയറായും മികച്ച മിഡ്ഫീല്‍ഡറായി ലോവര്ലിംപിക് വിഭാഗത്തില്‍ കേരള ക്യാപ്റ്റൻ മലപ്പുറം സ്വദേശി കെ.വി. ഫൈസലും മികച്ച ഫോര്‍വേഡറായി ആംപ്യൂട്ടി വിഭാഗത്തില്‍ കേരള ക്യാപ്റ്റൻ പാലക്കാട് സ്വദേശി വി.പി. ലെനിനും മികച്ച ഗോള്‍കീപ്പറായി അപ്പര്ലിംപിക് വിഭാഗത്തില്‍ കേരള ക്യാപ്റ്റൻ കൊല്ലം സ്വദേശി എസ്. ശരതും ട്രോഫികള്‍ നേടി.