ഇന്ത്യക്ക് രണ്ട് ടീം
ഇന്ത്യക്ക് രണ്ട് ടീം
Tuesday, September 19, 2023 12:14 AM IST
മും​ബൈ: ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ര​ണ്ട് വ്യ​ത്യ​സ്ത ടീ​മാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ക. ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​യ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ, വി​രാ​ട് കോ​ഹ് ലി ​എ​ന്നി​വ​ര്‍​ക്ക് ബി​സി​സി​ഐ വി​ശ്ര​മം അ​നു​വ​ദി​ച്ചു.

2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​നു മു​മ്പാ​യി ഇ​ന്ത്യ​യു​ടെ അ​വ​സാ​ന പ​ര​മ്പ​ര​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രേ ന​ട​ക്കു​ന്ന​ത്. 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​ലേ​ക്ക് ഇ​നി​യു​ള്ള​ത് 17 ദി​ന​ങ്ങ​ളു​ടെ അ​ക​ലം.

ഈ ​മാ​സം 22, 24, 27 തീ​യ​തി​ക​ളി​ലാ​ണ് ഇ​ന്ത്യ x ഓ​സ്‌​ട്രേ​ലി​യ ഏ​ക​ദി​ന പോ​രാ​ട്ട​ങ്ങ​ള്‍. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യും കോ​ഹ് ലി​യും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തും.

മൂ​ന്നാം ഏ​ക​ദി​ന​ത്തി​നാ​യി ആ​ര്‍. അ​ശ്വി​നെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ഷ്യ ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ ഓ​ള്‍ റൗ​ണ്ട​ര്‍ അ​ക്‌​സ​ര്‍ പ​ട്ടേ​ലും മൂ​ന്നാം ഏ​ക​ദി​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ലു​ണ്ട്.


ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീം: ​കെ.​എ​ല്‍. രാ​ഹു​ല്‍ (ക്യാ​പ്റ്റ​ന്‍), ര​വീ​ന്ദ്ര ജ​ഡേ​ജ (വൈ​സ് ക്യാ​പ്റ്റ​ന്‍), ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ്, ശു​ഭ്മാ​ന്‍ ഗി​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, തി​ല​ക് വ​ര്‍​മ, ഇ​ഷാ​ന്‍ കി​ഷ​ന്‍, ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​ര്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ആ​ര്‍. അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​ഹ​മ്മ​ദ് ഷ​മി, പ്ര​സി​ദ്ധ് കൃ​ഷ്ണ.

മൂ​ന്നാം ഏ​ക​ദി​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീം: ​രോ​ഹി​ത് ശ​ര്‍​മ (ക്യാ​പ്റ്റ​ന്‍), ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ (വൈ​സ് ക്യാ​പ്റ്റ​ന്‍), ശു​ഭ്മാ​ന്‍ ഗി​ല്‍, വി​രാ​ട് കോ​ഹ് ലി, ​ശ്രേ​യ​സ് അ​യ്യ​ര്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, കെ.​എ​ല്‍. രാ​ഹു​ല്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​ര്‍, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, ആ​ര്‍. അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​ഹ​മ്മ​ദ് ഷ​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.