കേരളം മൂന്നാമത്
Wednesday, May 24, 2023 12:19 AM IST
കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിച്ച ഏഴാമത് ഐബിഎഫ്എഫ് ദേശീയ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ മേഘാലയയെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ കേരളം പരാജയപ്പെടുത്തി, 1-0. കേരളത്തിന്റെ പി.എസ്. സുജിത് മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.