ജോണി, ജാമി പോരാട്ടം...
Friday, June 24, 2022 11:47 PM IST
ലീഡ്സ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് തകർച്ചയിൽനിന്ന് കരകയറുന്നു. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 329ൽ അവസാനിപ്പിച്ചശേഷം ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 55 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ടു.
തുടർന്ന് ക്രീസിൽ ഒന്നിച്ച ജോണി ബെയർസ്റ്റോയും(119 പന്തിൽ 128 നോട്ടൗട്ട്) അരങ്ങേറ്റക്കാരൻ ജാമി ഓവർടണും (101 പന്തിൽ 88 നോട്ടൗട്ട്) ഏകദിന സ്റ്റൈലിൽ അടിച്ചു തകർത്തു. 47 ഓവർ പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 261 റണ്‍സ് എടുത്തു.
ഡാറെൽ മിച്ചലിന്റെ (109) സെഞ്ചുറിയും ടോം ബ്ലെൻഡലിന്റെ (55) അർധസെഞ്ചുറിയും ടിം സൗത്തിയുടം (33) പ്രതിരോധവുമാണ് ന്യൂസിലൻഡിനെ 329ൽ എത്തിച്ചത്. ഇംഗ്ലണ്ടിന്റെ ജാക്ക് ലീച്ച് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റ് നേടി.