പാക്കിസ്ഥാൻ സുരക്ഷിതമല്ല; ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പരന്പര റദ്ദാക്കി
Saturday, September 18, 2021 1:02 AM IST
റാവൽപിണ്ടി: സുരക്ഷാ ഭീഷണിയെത്തുടർന്ന് പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി -20 ക്രിക്കറ്റ് പരന്പര ന്യൂസിലൻഡ് അവസാന നിമിഷം റദ്ദാക്കി.
2009ൽ ശ്രീലങ്കൻ ടീമിനെതിരേ ഭീകരാക്രമണം ഉണ്ടായശേഷം അടുത്തകാലത്താണ് ക്രിക്കറ്റ് ആതിഥേയത്വത്തിലേക്ക് പാക്കിസ്ഥാൻ മടങ്ങിയെത്തിയത്. ഈ മടങ്ങിവരവിനു കനത്ത പ്രഹരമായി ന്യൂസിലൻഡിന്റെ പിന്മാറ്റം.
റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരത്തിന്റെ ടോസിന് ഏതാനും മിനിറ്റുകൾക്കു മുന്പാണ് പര്യടനം പൂർണമായി ഉപേക്ഷിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിൻഡ ആൻഡേനുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.