ഗോകുലത്തിനു സമനില
Sunday, September 12, 2021 11:17 PM IST
കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ഗോകുലം കേരള എഫ്സിക്കു സമനിലത്തുടക്കം.
ഗ്രൂപ്പ് ഡിയിൽ ആർമി റെഡ് 2-2ന് ഗോകുലത്തെ സമനിലയിൽ തളച്ചു. റഹീം ഒസ്മാനു (9’), ഷരീഫ് അഹമ്മദ് (68’ പെനൽറ്റി) എന്നിവരാണു ഗോകുലത്തിനായി ഗോൾ നേടിയത്.