യൂറോപ്യൻ പ്രീമിയർ ലീഗിനായി വന്പന്മാർ
Thursday, October 22, 2020 11:49 PM IST
സൂറിച്ച്: യൂറോപ്പിലെ അഞ്ച് മുൻനിര ഫുട്ബോൾ ലീഗുകളിലെ വന്പന്മാർ കൈകോർക്കുന്ന യൂറോപ്യൻ പ്രീമിയർ ലീഗിനായുള്ള നീക്കം അണിയറയിൽ പുരോഗമിക്കുന്നു. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ പന്ത്രണ്ടിലധികം വന്പൻ ക്ലബ്ബുകളാണ് അണിയറയിലുള്ളത്. 2022ൽ ലീഗ് സാധ്യമാക്കാനാണു ശ്രമം. യുവേഫ ചാന്പ്യൻസ് ലീഗിന് അതു കനത്ത പ്രഹരമാകും. ഫിഫയുടെ ആശീർവാദത്തോടെയാണിത്.